'സോഷ്യൽ മീഡിയയ്ക്ക് ചാക്കോച്ചൻ തീ കൊടുത്തു മക്കളേ...'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഫാൻബോയ് മൊമെന്റ്

'വിത്ത് ദി ബിഗ് എം'സ്. ഫാൻബോയിങ് അറ്റ് ഇറ്റ്സ് പീക്ക്. എ മഹേഷ് നാരായണൻ മൂവി' എന്നാണ് കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

dot image

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമാപ്രേമികൾ. മഹേഷ് നാരായണനാണ് ഇരുവരെയും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിച്ച് കൊണ്ടുവരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള ചിത്രങ്ങൾ നടൻ കുഞ്ചാക്കോ ബോബനാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

'വിത്ത് ദി ബിഗ് എം'സ്. ഫാൻബോയിങ് അറ്റ് ഇറ്റ്സ് പീക്ക്. എ മഹേഷ് നാരായണൻ മൂവി' എന്നാണ് കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. നിരവധി ആരാധകരാണ് ചാക്കോച്ചന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 'ഒരു ഇൻഡസ്ട്രി ഹിറ്റ് പ്രതീക്ഷിക്കുന്നു', 'ഈ കളി ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ്', 'സോഷ്യൽ മീഡിയയ്ക്ക് ചാക്കോച്ചൻ തീ കൊടുത്തു മക്കളെ', 'ഹരികൃഷ്ണൻസും മോഹിനി വർമ്മയും വീണ്ടും ഒന്നിക്കുന്നു' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് നടക്കുക. ഏഴ് ദിവസത്തെ ഷെഡ്യൂളാണിത്. ശ്രീലങ്കയ്ക്ക് ശേഷം ​ഷാ​ർ​ജ​യിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.​ കേരള​ത്തി​ലും​ ​ഡ​ൽ​ഹി​യിലും​ ​ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിലാണ് ചിത്രം ഒരുങ്ങുന്നത്.

പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദനായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാകും ഇത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് നിർവഹിക്കുന്നത് രഞ്ജിത്ത് അമ്പാടിയാണ്.

Content Highlights: Kunchacko Boban shares the pics with Mammootty and Mohanlal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us