കരൺ അർജുനിലെ ആദ്യ കാസ്റ്റ് ഷാരൂഖും സൽമാനും ആയിരുന്നില്ല, സിനിമയെ ആരും ആദ്യം വിശ്വസിച്ചില്ല: രാകേഷ് റോഷൻ

നവംബര്‍ 22 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'കരൺ അർജുൻ' റീ റിലീസ് ചെയ്യും.

dot image

ബോളിവുഡിലെ എക്കാലത്തെയും ഐകോണിക് ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് 'കരൺ അർജുൻ'. രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണിത്. എന്നാൽ ചിത്രത്തിൽ ആദ്യം അജയ് ദേവ്ഗണിനെയും ആമിർ ഖാനെയും ആയിരുന്നു നായകന്മാരായി പരിഗണിച്ചിരുന്നതെന്ന് രാകേഷ് റോഷൻ പറയുന്നു. ഷാരൂഖിനെയും സൽമാനെയും വെച്ച് സിനിമ പ്രഖ്യാപിച്ചപ്പോൾ രണ്ട് വിതരണക്കാർ സിനിമയിൽ നിന്ന് പിന്മാറിയെന്നും ഒരു അഭിമുഖത്തിൽ രാകേഷ് റോഷൻ പറഞ്ഞു.

'ആദ്യം അജയ് ദേവ്ഗണിനെയും ഷാരൂഖ് ഖാനെയുമായിരുന്നു ചിത്രത്തിൽ കാസ്റ്റ് ചെയ്തത്. എന്നാൽ രണ്ട് പേരും സിനിമയിൽ നിന്ന് പിന്മാറി. അവർ പിന്മാറിയതിന് ശേഷം ഞാൻ ആമിർ ഖാനെയും സൽമാൻ ഖാനെയും സിനിമയിലേക്ക് തിരഞ്ഞെടുത്തു. എന്നാൽ പിന്നീട് ഷാരൂഖ് സിനിമയിലേക്ക് തിരിച്ചെത്തി. കിംഗ് അങ്കിളിൽ ഒരു നടനായി അദ്ദേഹത്തെ ഒപ്പുവെച്ച ആദ്യ വ്യക്തി ഞാനായതിനാൽ എനിക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു'.

'കരൺ അർജുൻ പ്രഖ്യാപിച്ചപ്പോൾ, രണ്ട് റൊമാൻ്റിക് നായകന്മാർ അഭിനയിക്കുന്ന ചിത്രമായതിനാൽ എൻ്റെ രണ്ട് വിതരണക്കാർ സിനിമയിൽ നിന്ന് പിന്മാറി. സൽമാനും ഷാരൂഖും അതിന് മുൻപ് ആക്ഷൻ സിനിമകൾ ചെയ്തിട്ടില്ല എന്നതായിരുന്നു കാരണം. ഞാൻ ഈ സിനിമ നിർമ്മിക്കുമ്പോൾ ആരും സിനിമയെ വിശ്വസിച്ചില്ല, എല്ലാവരും എന്നെയാണ് വിശ്വസിച്ചത്. സിനിമ റിലീസ് ചെയ്തപ്പോൾ പ്രേക്ഷകരാണ് അത് ഏറ്റെടുത്തത്', രാകേഷ് റോഷൻ പറഞ്ഞു.

റിലീസ് ചെയ്ത് 30 വർഷത്തിന് ശേഷം ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. നവംബര്‍ 22 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'കരൺ അർജുൻ' റീ റിലീസ് ചെയ്യും. ഇന്ത്യയിൽ സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ലക്സുകളിലും ചിത്രമെത്തുമ്പോൾ അതേ ദിവസം തന്നെ ആഗോള മാർക്കറ്റിലും ചിത്രം റിലീസ് ചെയ്യും. കജോൾ, രാഖീ, മംമ്ത കുൽക്കർണി, അമരീഷ് പുരി, ജോണി ലെവർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.

1995 ൽ റിലീസ് ചെയ്ത 'കരണ്‍ അര്‍ജുന്‍' 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന സിനിമക്ക് ശേഷം രണ്ടാമത്തെ ഏറ്റവും വലിയ പണം വാരി പടമായിരുന്നു . ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. രാജേഷ് റോഷനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ചിത്രത്തിലെ സൽമാനെയും ഷാരൂഖിന്റെയും പ്രകടനവും അമരീഷ് പുരിയുടെ വില്ലൻ വേഷവും ഏറെ പ്രശംസ നേടിയിരുന്നു.

Content Highlights: Shahrukh and Salman was not the first choice for Karan Arjun says Rakesh roshan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us