കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്‍റെ ഒടിടി സ്ട്രീമിങ് പ്രതിസന്ധിയിലെന്ന് സംവിധായകൻ ഹൻസൽ മേത്ത. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂയോർക്ക് ദിനപത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയായാണ് സംവിധായകന്റെ പ്രതികരണം.
'ഞാൻ അറിഞ്ഞത് വച്ച് ഒരു ഒടിടി പ്ലാറ്റ്‌ഫോമും ആ സിനിമ വാങ്ങിയിട്ടില്ല. ഇന്ത്യയിൽ സ്വതന്ത്ര സിനിമകള്‍ക്ക് സംഭവിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. എന്‍റെ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.' ഹൻസൽ മേത്ത പറഞ്ഞത് ഇങ്ങനെ.
And from what I hear a film that no OTT platform is buying. The harsh reality of making independent films in India. This is no country for the spectacular All We Imagine As Light. HOPE I’M PROVED WRONG. https://t.co/nCN8wVppVw
— Hansal Mehta (@mehtahansal) November 18, 2024
പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് 2023-ലെ കാനിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയിരുന്നു. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.
'ഓൾ വി ഇമെയ്‌ജിൻ ആസ് ലൈറ്റ്' നവംബർ 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights:Director Hansal Mehta said 'All We Imagine as Light' OTT streaming crisis