'ദളപതി 69'നായി കഥ പറഞ്ഞത് ഇരുപതോളം സംവിധായകർ,രണ്ട് തവണ വിജയ് സാറിനോട് ഞാൻ കഥ പറഞ്ഞിരുന്നു; ആർജെ ബാലാജി

സൂര്യയെ നായകനാക്കി ഒരുക്കുന്ന 'സൂര്യ 45' എന്ന ചിത്രമാണ് ഇനി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം

dot image

വലിയ സ്റ്റാറുകൾക്കൊപ്പം സിനിമ ചെയ്യാതിരുന്നിട്ടും വിജയ് സാർ തന്റെ കഥ കേൾക്കാൻ തയ്യാറായെന്നും 'ദളപതി 69' നായി രണ്ട് തവണ അദ്ദേഹത്തോട് കഥകൾ പറഞ്ഞിരുന്നെന്നും ആർജെ ബാലാജി. അദ്ദേഹം തന്നെ വിശ്വസിച്ച് വളരെ സന്തോഷത്തോടെയാണ് കഥകൾ കേട്ടത്. 'ദളപതി 69' നായി നിരവധി സംവിധായകരാണ് കഥകളുമായി കാത്തിരുന്നത് എന്നിട്ടും തന്റെ കഥ കേൾക്കാൻ വിജയ് സാർ തയ്യാറായതിൽ സന്തോഷമുണ്ടെന്നും ഒരു അഭിമുഖത്തിൽ ആർജെ ബാലാജി പറഞ്ഞു.

'വലിയ സ്റ്റാറുകൾക്കൊപ്പം സിനിമ ചെയ്യാത്ത ഒരാളെ ആരാണ് വിശ്വസിക്കുക? പക്ഷെ വിജയ് സാർ എന്നെ വിശ്വസിച്ച് രണ്ടു തവണ കഥ കേട്ടു. രണ്ട് തവണയും അദ്ദേഹത്തിന് കഥ ഇഷ്ടമായി പക്ഷെ ചില കാരണങ്ങളാൽ അത് നടന്നില്ല. ദളപതി 69നായി ഏകദേശം 15 - 20 സംവിധായകർ കഥകൾ വിജയ് സാറിനോട് പറഞ്ഞിട്ടുണ്ട്. കഥ പറയാൻ പറ്റാതെ ഇരുന്നവരും ഒരുപാട് പേരുണ്ട്. എന്നാൽ ഞാൻ സാറിനോട് എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ടെന്ന് പറഞ്ഞു ഒരാഴ്ച കഴിഞ്ഞു ഞാൻ അദ്ദേഹത്തെ കണ്ട് കഥ പറഞ്ഞു', ആർജെ ബാലാജി പറഞ്ഞു.

സൂര്യയെ നായകനാക്കി ഒരുക്കുന്ന 'സൂര്യ 45' എന്ന ചിത്രമാണ് ഇനി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം. ഒരുപാട് തിയേറ്റർ മൊമെന്റ്‌സ്‌ ഉള്ള, സൂര്യ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുന്ന സിനിമ ആയിരിക്കും 'സൂര്യ 45' എന്നും സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ആർജെ ബാലാജി പറഞ്ഞിരുന്നു. ഡ്രീം വാര്യർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ആർ പ്രകാശ്ബാബു, എസ് ആർ പ്രഭു എന്നിവരായിരിക്കും ചിത്രം നിർമിക്കുക. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. അടുത്ത വർഷമായിരിക്കും സിനിമയുടെ റിലീസ്. എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Content Highlights: I narrated a script two times to Vijay sir but didn't materialise says RJ Balaji

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us