'തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം', വിവാഹമോചനത്തിൽ പ്രതികരിച്ച് എ ആർ റഹ്മാൻ

'ഈ ബന്ധം 'മുപ്പതി'ലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാ കാര്യങ്ങള്‍ക്കും അദൃശ്യമായ ഒരു അവസാനമുണ്ട്'

dot image

സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് എ ആര്‍ റഹ്‌മാന്‍. എക്‌സിൽ കുറിപ്പ് പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാ കാര്യങ്ങള്‍ക്കും അദൃശ്യമായ ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. ഈ തകർച്ചയിൽ, ഞങ്ങൾ ഇതിന് അര്‍ഥം തേടുകയാണ്. ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്‌ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എ ആര്‍ റഹ്‌മാന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇരുവരുടെയും വിവാഹമോചന വാർത്ത പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ് എന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെ ആണ് കടന്ന് പോകുന്നത് എന്നും ഈ അവസരത്തിൽ സ്വകാര്യത മാനിക്കണം എന്നും സൈറ അഭ്യർഥിച്ചിരുന്നു.

1995 ലായിരുന്നു എ ആർ റഹ്‌മാൻ- സൈറ ബാനു വിവാഹം. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നത്. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്.

Content Highlights: AR Rahman reacts to the divorce

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us