ഇത്തവണ തിരിച്ചുവന്നിരിക്കും, ഇനി ചിയാന്റെ ടൈം; ശിവകാർത്തികേയൻ ചിത്രത്തിന്റെ സംവിധായകനൊപ്പം വിക്രം

'ചിത്ത' എന്ന സിനിമയ്ക്ക് ശേഷം എസ് യു അരുൺകുമാർ ഒരുക്കുന്ന 'വീര ധീര സൂരൻ' എന്ന സിനിമയിലാണ് വിക്രം ഇപ്പോൾ അഭിനയിക്കുന്നത്.

dot image

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല ചിയാൻ വിക്രമിന്. മോശം സിനിമകളും ബോക്സ് ഓഫീസ് പരാജയങ്ങളും അദ്ദേഹത്തിന് തിരിച്ചടിയായി. എന്നാൽ ഇപ്പോൾ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഒരുപിടി മികച്ച സിനിമകളാണ് വിക്രമിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നത്. 'ചിത്ത' എന്ന സിനിമയ്ക്ക് ശേഷം എസ് യു അരുൺകുമാർ ഒരുക്കുന്ന 'വീര ധീര സൂരൻ' എന്ന സിനിമയിലാണ് വിക്രം ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന് ശേഷം മറ്റൊരു മികച്ച സംവിധായകനൊപ്പം വിക്രം കൈകോർക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

'മണ്ടേല', ശിവകാർത്തികേയൻ ചിത്രമായ 'മാവീരൻ' എന്നീ സിനിമകൾക്ക് ശേഷം മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ വിക്രമാണ് നായകനായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും വീര ധീര സൂരന് ശേഷം വിക്രം ഈ സിനിമയിലാകും അഭിനയിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.

ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്നാണ് സൂചന. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക.

പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

Content Highlights: Chiyaan Vikram to join hands with Sivakarthikeyan film Maaveran director for next film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us