'അങ്ങനെ ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ…'; 'സലാർ 2'ൽ ഇല്ലെന്ന് വ്യക്തമാക്കി 'ഗോട്ട്' നായിക

ആ അഭ്യൂഹങ്ങൾ നിഷേധിക്കുകയാണ് നടി ഇപ്പോൾ

dot image

തെന്നിന്ത്യൻ സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ-പ്രഭാസ് ടീമിന്റെ സലാർ 2. വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമയിൽ തെന്നിന്ത്യൻ നായിക മീനാക്ഷി ചൗധരിയും അഭിനയിക്കുന്നതായി അഭ്യൂഹങ്ങൾ കുറച്ചുനാളായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആ അഭ്യൂഹങ്ങൾ നിഷേധിക്കുകയാണ് നടി ഇപ്പോൾ. മെക്കാനിക്ക് റോക്കി എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിലാണ് നടിയുടെ പ്രതികരണം.

'ഞാൻ സലാർ 2ന്റെ ഭാഗമല്ല. ഈ അഭ്യൂഹങ്ങൾ ഞാനും കണ്ടിരുന്നു. പ്രഭാസിനൊപ്പം അഭിനയിക്കാനുള്ള ചാൻസ് എന്നെങ്കിലും ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. നിലവിൽ സലാർ 2 ൽ ഞാൻ അഭിനയിക്കുന്നു എന്നത് വ്യാജവാർത്തയാണ്,' എന്ന് മീനാക്ഷി ചൗധരി വ്യക്തമാക്കി.

അക്കിനേനി കുടുംബാംഗവും നടനുമായ സുഷാന്തും മീനാക്ഷിയും വിവാഹിതരാകുന്നു എന്ന തരത്തിലുളള അഭ്യൂഹങ്ങളിലും നടി പ്രതികരിച്ചു. അഭ്യൂഹങ്ങളിൽ കഴമ്പില്ല. ഈ അഭ്യൂഹങ്ങൾ എവിടെ നിന്ന് ആരംഭിച്ചുവെന്ന് തനിക്ക് അറിയില്ല. എന്നാൽ സിനിമയിൽ മാത്രമാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് നടി വ്യക്തമാക്കി.

'എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങൾ വരുന്നത് എന്ന് എനിക്ക് അറിയില്ല. തത്കാലം ഞാൻ സിംഗിൾ ആണ്. എന്റെ ശ്രദ്ധ മുഴുവൻ സിനിമയിലുമാണ്. കൈയിൽ ഇത്രയധികം സിനിമകളുള്ളപ്പോൾ എനിക്ക് അത്തരം കാര്യങ്ങൾക്ക് സമയമില്ല,' എന്ന് മീനാക്ഷി ചൗധരി പറഞ്ഞു. നടൻ നാഗാർജുനയുടെ സഹോദരി പുത്രനാണ് സുഷാന്ത്.

നിലവിൽ ലക്കി ഭാസ്കർ എന്ന ചിത്രമാണ് മീനാക്ഷി ചൗധരിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ നായകനായെത്തിയ സിനിമയിൽ സുമതി എന്ന നായിക കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തെലുങ്കിൽ റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തിൽ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു.

ഗോട്ട് എന്ന വിജയ് ചിത്രത്തിലും മീനാക്ഷി ഭാഗമായിരുന്നു. വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ ശ്രീനിധി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 400 കോടിയിലധികം രൂപയാണ് നേടിയത്. നിലവിൽ കോളിവുഡിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഗോട്ട്.

Content Highlights: Meenakshi Chaudary comments on the rumours of her role in Salaar 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us