'വന്ദനം' ക്ലൈമാക്സിനോട് എനിക്ക് എതിർപ്പായിരുന്നു, ട്രാജഡി സിനിമകൾ കാണാൻ ബുദ്ധിമുട്ടാറുണ്ട്: ജഗദീഷ്

'ഒരു സിനിമയിൽ 75 ശതമാനം തിന്മ വിജയിച്ചോട്ടെ, പക്ഷെ അവസാനമെങ്കിലും നന്മ വിജയിച്ചില്ലെങ്കിൽ അത് എനിക്ക് പ്രയാസമാണ്.'

dot image

ക്ലൈമാക്സ് ട്രാജഡി ആകുന്ന സിനിമകൾ കാണാൻ തനിക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടെന്ന് നടൻ ജഗദീഷ്. വന്ദനത്തിന്റെ ക്ലൈമാക്സിനെ ചൊല്ലി താനും പ്രിയദർശനും തമ്മിൽ വഴക്ക് കൂടിയിട്ടുണ്ട്. നായകനും നായികയും അവസാനം ഒന്നിക്കണമെന്ന പക്ഷക്കാരനായിരുന്നു ഞാൻ. പക്ഷെ ഹനീഫിക്ക പറഞ്ഞത് ഇപ്പോൾ എഴുതിയത് പോലെ അവർ മീറ്റ് ചെയ്യാൻ പാടില്ല അത് പ്രേക്ഷകർക്ക് ഒരു ഇമ്പാക്റ്റ് ഉണ്ടാക്കും എന്നായിരുന്നെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞു.

'എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുള്ള എം ടി സാറിന്റെ സിനിമകളൊക്കെയും ക്ലൈമാക്സ് ട്രാജഡി ആയിരിക്കും. വളരെ സങ്കടത്തോടെയാകും ഞാൻ സിനിമകൾ കണ്ടിട്ട് വീട്ടിലേക്ക് പോകുന്നത്. അന്ന് ചില സിനിമകൾ കാണുമ്പോൾ അത് കണ്ടവരോട് ചോദിക്കും, കൂടുതൽ കഥയൊന്നും പറയണ്ട, അവസാനം കുഴിക്കകത്ത് വീണ കുട്ടി രക്ഷപ്പെടുമോ? രക്ഷപ്പെടും എന്ന് പറഞ്ഞാൽ ആ സിനിമ ഞാൻ കാണും. ആ കുട്ടി രക്ഷപ്പെടില്ല എന്ന് പറഞ്ഞാൽ ആ സിനിമ ഞാൻ കാണില്ല'.

'പൊന്നാരം തോട്ടത്തെ രാജാവ് വളരെ നല്ലൊരു സിനിമയാണ്. അതിൽ എന്റെ മകളുടെ കഥാപാത്രം മരിക്കുന്നതിനോട് എനിക്ക് വിയോജിപ്പായിരുന്നു. പക്ഷെ സംവിധായകനും എഴുത്തുകാരനുമൊക്കെ മരിക്കണമെന്നതിൽ ഉറച്ച് നിന്നു. അതിൽ എനിക്ക് ഇന്നും വിഷമമുണ്ട്. ഒരു സിനിമയിൽ 75 ശതമാനം തിന്മ വിജയിച്ചോട്ടെ, പക്ഷെ അവസാനമെങ്കിലും നന്മ വിജയിച്ചില്ലെങ്കിൽ അത് എനിക്ക് പ്രയാസമാണ്. ആ സിനിമ മോശമാണെന്ന് എനിക്ക് പറയാൻ പറ്റില്ല. പക്ഷെ എനിക്ക് ബുദ്ധിമുട്ടാണെന്ന് മാത്രമേ ഞാൻ പറയുന്നുള്ളു', ജഗദീഷ് പറഞ്ഞു.

ഹലോ മമ്മി എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ആണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം നവംബർ 21 ന് തിയേറ്ററിലെത്തും. 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവർ ഫിലിംസുമായി എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Content Highlights: Priyadarshan and me had arguments over Mohanlal film Vandhanam climax says Jagadish

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us