കങ്കുവ , ഇന്ത്യൻ 2 , വേട്ടയ്യൻ തുടങ്ങി സമീപ കാലത്തായി തമിഴിൽ റിലീസായ ഒട്ടുമിക്ക സൂപ്പർസ്റ്റാർ ചിത്രങ്ങളും പരാജയമായിരുന്നു. ഇപ്പോൾ, ആദ്യദിനം തിയേറ്ററുകളിലെത്തുന്ന ഓൺലൈൻ മാധ്യമങ്ങളുടെയും റിവ്യൂവേഴ്സിന്റെയും അമിതമായ കടന്നു കയറ്റവും വിമർശനവുമാണ് ചിത്രങ്ങളുടെ പരാജയത്തിന് കാരണമെന്ന് പറയുകയാണ് തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
ബിഗ് ബജറ്റിലെത്തുന്ന ചിത്രങ്ങൾ മുടക്കുമുതൽ പോലും നേടാനാകാതെ തിയേറ്റർ വിടുന്നതും പ്രൊഡ്യൂസർക്ക് വലിയ നഷ്ടമുണ്ടാകുന്നതും കണക്കിലെടുത്ത് സിനിമ റിലീസിനെത്തുന്ന ആദ്യ ദിനം തിയേറ്റർ പരിസരത്തു നിന്നും റിവ്യൂവേഴ്സിനെ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
திரைப்பட விமர்சனம் என்கிற பெயரில் தனிமனித தாக்குதல் மற்றும் வன்மத்தை விதைத்தல் - #TFAPA கண்டனம்@tfapatn @offBharathiraja @TGThyagarajan @TSivaAmma @Dhananjayang @prabhu_sr #SSLalitKumar @sureshkamatchi pic.twitter.com/rAnYUoH9t7
— Nikil Murukan (@onlynikil) November 20, 2024
വ്യക്തിപരമായ ഉദ്ദേശത്തോടുകൂടി സിനിമയെ വിമർശിക്കുന്നത് നല്ല നടപടിയല്ലെന്നും, അതേസമയം സിനിമകളുടെ ഗുരുതരമായ പോരായ്മകളെ വിമർശിക്കാൻ മാധ്യമപ്രവർത്തകർക്ക് അവകാശമുണ്ടെന്നും കൗൺസിൽ വ്യക്തമാക്കി.
ഒരു സിനിമയുടെ പോസിറ്റീവുകളും നെഗറ്റീവുകളും നിരൂപകർക്ക് തുറന്ന് പറയാമെന്നും എന്നാൽ സിനിമയെ മൊത്തത്തിൽ ഇല്ലാതാക്കുന്ന തരത്തിൽ വ്യക്തിഗത ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നത് സിനിമാ വ്യവസായത്തെ ആകെ തകർക്കുന്ന നടപടിയാണെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ അസോസിയേഷനുകളും യോജിച്ച് ഈ പ്രവണത അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
Content Highlights: Producer council requests theatre owners to ban fans' interviews