സൂര്യ ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് പറ്റിയിരുന്നെങ്കിൽ, കങ്കുവ തിയേറ്റർ വാച്ച് അർഹിക്കുന്നു: മാധവൻ

'സൂര്യയുടെ പ്രയത്‌നവും പ്രതിബദ്ധതയും കണ്ടപ്പോൾ അഭിമാനം തോന്നി'

dot image

സൂര്യ ചിത്രം കങ്കുവയെ പ്രശംസിച്ച് നടനും സംവിധായകനുമായ ആർ മാധവൻ. സുര്യയുടെ പ്രകടനം അത്ഭുതപ്പെടുത്തി. അദ്ദേഹം ആ സിനിമയ്ക്കായി ചെയ്തതിന്റെ പകുതിയെങ്കിലും തനിക്ക് കഴിഞ്ഞിരുന്നെങ്കിൽ. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് കങ്കുവ എന്നും ആർ മാധവൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'കഴിഞ്ഞ ദിവസം കങ്കുവ ബിഗ് സ്‌ക്രീനിൽ കണ്ടു. എന്റെ സഹോദരൻ സൂര്യയുടെ പ്രയത്‌നവും പ്രതിബദ്ധതയും കണ്ടപ്പോൾ അഭിമാനം തോന്നി. അദ്ദേഹം ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. വലിയ അധ്വാനം തന്നെയാണ് അണിയറപ്രവർത്തകർ ചെയ്തിരിക്കുന്നത്. ഈ ചിത്രം തിയേറ്റർ വാച്ച് അർഹിക്കുന്നു,' എന്ന് ആർ മാധവൻ കുറിച്ചു.

അതേസമയം ആദ്യവാരം പിന്നിടുമ്പോൾ 150 കോടിയോളം രൂപയാണ് കങ്കുവ നേടിയിരിക്കുന്നത്. മോശം പ്രതികരണങ്ങൾ സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അണിയറപ്രവർത്തകർ സിനിമയുടെ രംഗങ്ങൾ ട്രിം ചെയ്തിട്ടുണ്ട്. യഥാർത്ഥ ദൈർഘ്യത്തിൽ നിന്ന് 12 മിനിറ്റുകളാണ് അണിയറപ്രവർത്തകർ നീക്കം ചെയ്തിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പുതിയ കാലഘട്ടത്തിലെ രംഗങ്ങളിൽ നിന്നാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മണിക്കൂർ 22 മിനിറ്റാണ് സിനിമയുടെ പുതിയ ദൈർഘ്യം.

സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: R Madhavan praises Suriya movie Kanguva

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us