കൈരളി ചാനലിനോട് ക്ഷമ ചോദിച്ച് സംവിധായകന് ഷാജി കൈലാസ്. താന്‍ സംവിധാനം ചെയ്ത വല്യേട്ടന് സിനിമ കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തുവെന്ന് തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും ചാനലിനെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും സംവിധായന് പറഞ്ഞു. ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചാണ് സംവിധായകന് കൈരളി ടി വി യോട് ക്ഷമാപണം നടത്തിയത്.
'ഞാൻ സംവിധാനം ചെയ്ത വല്യേട്ടൻ എന്ന ചിത്രം കൈരളി ടിവിയിൽ 1900 തവണ സംപ്രേഷണം ചെയ്തു എന്ന് ഞാൻ പറഞ്ഞത് കൈരളി ചാനലിന്റെ സീനിയർ ഡയറക്ടർ എം. വെങ്കിട്ടരാമൻ ഉൾപ്പെടെ ഉള്ളവരെ വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. എന്നാൽ അതൊരു തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചാനലാണ് കൈരളി ചാനൽ. വർഷങ്ങളായി അവർക്കൊപ്പം സഞ്ചരിക്കുന്ന ആൾ കൂടിയാണ് ഞാൻ. അത്കൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാൻ ഞാൻ ശ്രമിക്കില്ല. എങ്കിലും തമാശ രൂപേണ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നു. വല്യേട്ടൻ കൈരളി ചാനലിൽ ഒട്ടേറെ തവണ പ്രദർശിപ്പിച്ചതിൽ ഒരു സംവിധായകനെന്ന നിലയിൽ എനിക്ക് അഭിമാനമാണുള്ളതെന്നും കൂട്ടിച്ചേർത്തുകൊള്ളട്ടെ' ഷാജി കൈലാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വല്ല്യേട്ടന് സിനിമ 1880 തവണ സംപ്രേഷണം ചെയ്തുവെന്ന നിര്‍മാതാവിന്റെയും 1900 തവണ സംപ്രേഷണം ചെയ്തുവെന്ന സംവിധായകന്റെയും വാദം തെറ്റാണെന്ന് കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന് വ്യക്തമാക്കിയിരുന്നു. ചാനൽ ഈ സിനിമ 1880 തവണ കാണിച്ചു എന്ന നിര്‍മാതാക്കളുടെ അവകാശവാദം വസ്തുതാപരമല്ലെന്നും ആദ്യ വര്‍ഷങ്ങളില്‍ ഈ സിനിമ വിശേഷ ദിവസങ്ങളില്‍ മാത്രമേ പ്രദര്ശിപ്പിച്ചിരുന്നുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ അവര്‍ക്ക് കാഴ്ചക്കാരെ കിട്ടാന്‍ വേണ്ടി വിളിച്ചു പറയുന്നതൊക്കെ വസ്തുതയായി എടുത്ത് ഇത്തരം പരാമര്‍ശങ്ങള്‍ പറയുന്നത് ഖേദകരമാണെന്നും വെങ്കിട്ടരാമന് കൂട്ടിച്ചേർത്തിരുന്നു.
Content Highlights: shaji Kailas apologizes to Kairali channel for Valliettan movie issues