ഒന്നാമൻ പ്രഭാസ്, ദളപതിക്ക് പിന്നിലാണ് ഷാരൂഖും സൽമാനും; ഏറ്റവും ജനപ്രീതിയുള്ള നടന്മാരുടെ പട്ടിക

ഈ പട്ടികയിൽ രണ്ട് ബോളിവുഡ് താരങ്ങൾ മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയമാണ്

dot image

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി തെന്നിന്ത്യൻ നടൻ പ്രഭാസ്. പ്രമുഖ മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ ഒക്ടോബറിലെ പട്ടികയിലാണ് നടൻ ഒന്നാം സ്ഥാനത്തുള്ളത്. തമിഴ് നടൻ വിജയ്‌യാണ് പട്ടികയില്‍ രണ്ടാമതുള്ളത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവരെ പിന്തള്ളിയാണ് തെന്നിന്ത്യൻ താരങ്ങൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഷാരൂഖുള്ളത്. ജൂനിയർ എൻടിആർ, അജിത് കുമാർ, അല്ലു അർജുൻ, മഹേഷ് ബാബു, സൂര്യ, രാം ചരൺ, സൽമാൻ ഖാൻ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ ഇടം നേടിയ നടൻമാർ. ഈ പട്ടികയിൽ രണ്ട് ബോളിവുഡ് താരങ്ങൾ മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

അതേസമയം ജനപ്രിയ നടിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നായിക സാമന്തയാണ്. ആലിയ ഭട്ടാണ് ഇന്ത്യൻ നായികാ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഒക്ടോബറിലും ഉള്ളത്. സെപ്റ്റംബർ മാസത്തെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന നടി നയൻ‌താര ഈ മാസത്തെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ദീപിക പദുക്കോണിനെ പിന്തള്ളിയാണ് നടി ഈ സ്ഥാനത്തേക്ക് എത്തിയത്. തൊട്ടുപിന്നിൽ തെന്നിന്ത്യൻ നായിക തൃഷയുമുണ്ട്. സെപ്റ്റംബർ മാസത്തെ പട്ടികയിലും നടിക്ക് അഞ്ചാം സ്ഥാനമുണ്ടായിരുന്നു.

ആറാം സ്ഥാനം നേടിയത് തെന്നിന്ത്യൻ നായിക കാജല്‍ അഗര്‍വാളാണ്. ശ്രദ്ധ കപൂർ, സായ് പല്ലവി എന്നിവർ യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. പുഷപ 2 ഉൾപ്പടെ നിരവധി ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായ രശ്‌മിക മന്ദാന ഒമ്പതാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ പട്ടികയിൽ പത്താം സ്ഥാനം ബോളിവുഡ് നടി കിയാര അദ്വാനിക്കായിരുന്നുവെങ്കിൽ ഇക്കുറി പത്താം സ്ഥാനം കത്രീന കൈഫിനാണ്.

Content Highlights: Prabhas beats Shah Rukh Khan, Salman Khan to become India's most popular male film star

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us