തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും തമ്മിലുള്ള പകർപ്പവകാശ തർക്കം കോളിവുഡിൽ മുറുകിക്കൊണ്ടിരിക്കെ രണ്ടുതാരങ്ങളും ഒരേ ചടങ്ങിനെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പോയിക്കൊണ്ടിരിക്കുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിർമാതാവായ ആകാശ് ഭാസ്കരന്റെ വിവാഹച്ചടങ്ങിനാണ് ഇരുവരുമെത്തിയത്. അടുത്തിരുന്നിട്ടും ഇരുവരും പരസ്പരം മുഖം കൊടുത്തില്ല.
തർക്കം നടക്കുന്നതിനിടെ ഇതാദ്യമായാണ് നയൻതാരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്. വിഘ്നേഷ് ശിവനൊപ്പമാണ് നയൻതാര വിവാഹത്തിനെത്തിയത്. ഇവർ എത്തുമ്പോൾ സദസിന്റെ മുൻനിരയിൽ ധനുഷുമുണ്ടായിരുന്നു. ചടങ്ങിൽ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തിൽ തന്നെയാണ് നയൻതാരയും ഇരുന്നത്. എന്നാൽ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. ധനുഷ് വിവാഹച്ചടങ്ങുകളിൽ മുഴുകിയിരിക്കുകയും നയൻതാര മറ്റ് അതിഥികൾക്കൊപ്പം സമയം ചെലവിടുകയുമായിരുന്നു. ഇതിന്റെ വീഡിയോകൾ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.
Dhanush and Nayanthara at Idli kadai producer’s wedding 😂pic.twitter.com/gjDZIxbnGT
— Kajanthini (@Kajanthini03) November 21, 2024
Dhanush & Lady Superstar at a Wedding Today 😉😝
— Christopher Kanagaraj (@Chrissuccess) November 21, 2024
pic.twitter.com/8oMidnnlUX
നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില പിന്നണി ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
ഇതിനെതിരെ വിമർശനവുമായി നയൻതാര രംഗത്തെത്തി. ധനുഷിന് തന്നോട് പകയാണെന്നായിരുന്നു നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. തുടർന്ന് കഴിഞ്ഞദിവസം ഡോക്യുമെന്ററി നിർമിക്കാൻ തന്നോട് സഹകരിച്ച നിർമാതാക്കളുടെ പേരുവിവരങ്ങളും നടി പുറത്തുവിട്ടിരുന്നു.
ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പാര്‍വതി തിരുവോത്ത്, ശ്രുതി ഹാസന്, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരന് ഉള്‍പ്പെടെ ധനുഷിനൊപ്പം മുമ്പ് അഭിനയിച്ച നായികനടിമാർ നയന്‍സിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: dhanush nayanthara reached the same function vedio trending on social media