'സ്ത്രൈണതയുടെ പേരിൽ കടുത്ത പരിഹാസം നേരിട്ടു, മരിക്കാൻ ശ്രമിച്ചു'; എഎൻആറിനെക്കുറിച്ച് നാഗാർജുന

'15ാമത്തെ വയസ്സിലാണ് അച്ഛൻ സ്ത്രീ വേഷം ചെയ്യാൻ തുടങ്ങിയത്. പിന്നീട് അച്ഛൻ സ്ഥിരം നായികയായി മാറി'

dot image

തെലുങ്ക് സിനിമാ ലോകത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളായിരുന്നു എഎൻആർ എന്നറിയപ്പെടുന്ന അക്കിനേനി നാഗേശ്വര റാവു. നിരവധി വേഷങ്ങളിലൂടെ അദ്ദേഹം ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. എന്നാൽ സ്ത്രൈണതയുടെ പേരിൽ കടുത്ത പരിഹാസമാണ് അദ്ദേഹം നേരിട്ടതെന്നും തുടർന്ന് മരിക്കാൻ ശ്രമിച്ചിരുന്നെന്നും പറയുകയാണ് മകനും നടനുമായ നാഗാർജുന. ​ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ സംവാദത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

'കർഷക കുടുംബത്തിലാണ് അച്ഛൻ ജനിച്ചത്. പെൺകുട്ടി വേണം എന്ന് ആ​ഗ്രഹിച്ച മുത്തശ്ശി അച്ഛനെ പെൺകുഞ്ഞിനെ പോലെയാണ് ഒരുക്കിയത്. സ്ത്രൈണതയുടെ പേരിൽ കടുത്ത പരിഹാസമാണ് അച്ഛൻ നേരിട്ടത്. അക്കാലത്ത് സ്ത്രീകൾക്ക് നാടകത്തിൽ അഭിനയിക്കാൻ വിലക്കുണ്ടായിരുന്നു. 15ാമത്തെ വയസ്സിലാണ് അച്ഛൻ സ്ത്രീ വേഷം ചെയ്യാൻ തുടങ്ങിയത്. പിന്നീട് അച്ഛൻ സ്ഥിരം നായികയായി മാറി. ഇതോടെ അച്ഛന്റെ രൂപഭാവങ്ങളിൽ സ്ത്രീയുടെ സ്വാധീനം കൂടുതൽ പ്രകടമായി. പിന്നീട് അതിന്റെ പേരിൽ കടുത്ത പരിഹാസമാണ് അദ്ദേഹം നേരിട്ടത്. നിരാശനായ അദ്ദേഹം മറീന ബീച്ചിലെ കടലിൽ ചാടി. മരണം സ്വയം തെരഞ്ഞെടുക്കുന്നത് തെറ്റാണെന്ന് തോന്നിയ അച്ഛൻ നീന്തി രക്ഷപ്പെടുകയായിരുന്നു', നാഗാർജുന പറഞ്ഞു.

പീന്നീട് അച്ഛന്റെ ജീവിതം മാറ്റിമറിച്ചതും ഇതേ രൂപമാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ പ്രശസ്ത നിർമ്മാതാവ് ഘണ്ടശാല ബലരാമയ്യ അച്ഛനെ കണ്ടു. അച്ഛന്റെ നടത്തം കണ്ട അദ്ദേഹം അച്ഛനോട് അഭിനയിക്കാൻ താൽപ്പര്യമുണ്ടോയെന്ന് ചോദിച്ചു. അച്ഛന്റെ കണ്ണും മൂക്കും കാണാൻ നല്ല ഭം​ഗിയുണ്ടെന്നും പറഞ്ഞു. പിന്നീട് അച്ഛന്റെ വളർച്ച ലോകം കണ്ടതാണെന്നും നാഗാർജുന കൂട്ടിച്ചേർത്തു.

Content Highlights:  Nagarjuna Reveals Father ANR Faced Mockery For 'Feminine' Mannerisms

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us