30 മിനുട്ടോളം ക്യൂവില്‍ നിന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിഞ്ഞില്ല!; വൈറലായി വിഘ്‌നേഷ് ശിവൻ-നയൻസ് വീഡിയോ

തങ്ങളെ ദില്ലിയില്‍ ആരും തിരിച്ചറിഞ്ഞില്ലെന്നും 30 മിനുട്ടോളം ക്യൂവില്‍ നിന്നാണ് തങ്ങള്‍ക്ക് സീറ്റ് കിട്ടിയത് എന്നും വിഘ്നേഷ് പോസ്റ്റില്‍ പറയുന്നു.

dot image

ബഹളങ്ങളൊന്നും ഇല്ലാതെയാണ് ഇക്കുറി നയൻ‌താര പിറന്നാൾ ആഘോഷിച്ചത്. പിറന്നാള്‍ തലേന്ന്, നയൻതാരയും വിഘ്‌നേഷ് ശിവനും ഡല്‍ഹിയിലെ ഒരു സാധാരണ നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയിരുന്നു. ജനക്കൂട്ടത്തിന്റെ നടുക്കിരുന്ന് ഭക്ഷണം കഴിക്കുന്ന നയൻതാരയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്. വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തങ്ങളെ ദില്ലിയില്‍ ആരും തിരിച്ചറിഞ്ഞില്ലെന്നും 30 മിനുട്ടോളം ക്യൂവില്‍ നിന്നാണ് തങ്ങള്‍ക്ക് സീറ്റ് കിട്ടിയത് എന്ന് വിഘ്നേഷ് പോസ്റ്റില്‍ പറയുന്നു.'17 നവംബര്‍. ഇത്രയും വര്‍ഷങ്ങളിലെ ഏറ്റവും ചെറിയ ബര്‍ത്ത്ഡേ ആഘോഷം. വളരെ സന്തോഷവും മനസിനോട് ചേര്‍ന്നു നില്‍ക്കുന്നതുമായ ബര്‍ത്ത്ഡേ ഈവ് ഡിന്നര്‍. ഡല്‍ഹിയിലെ ഭക്ഷണം വളരെ സ്വാദിഷ്ടവുമായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. 30 മിനിറ്റ് ക്യൂ നിന്നു. അങ്ങനെ സീറ്റ് തന്നെ കിട്ടി. ചുറ്റിലും പലതും നടക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് സന്തോഷം കണ്ടെത്താനായി. ആ നിമിഷം ഏറെ ആസ്വദിക്കാനായി. ഈ നിമിഷങ്ങള്‍ പകര്‍ത്താന്‍ സഹായിച്ച അപരിചിതന് നന്ദി.' - വിഘ്നേഷ് ശിവന്‍ കുറിച്ചു. ഏറ്റവും മികച്ച ബര്‍ത്ത്ഡേ ഡിന്നറായിരുന്നു അതെന്നാണ് നയന്‍താരയുടെ മറുപടി.

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താരയുടെ ജന്മദിനത്തില്‍ റിലീസായിരുന്നു. നയൻതാരയും വിഘ്നേഷും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് ഈ ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം. അതേ സമയം ദമ്പതികള്‍ ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ നയന്‍താരയും ധനുഷും തമ്മിലുള്ള തര്‍ക്കം കോളിവുഡിൽ മുറുകിക്കൊണ്ടിരിക്കുകയാണ്.

Content Highlights: Nayanthara and Vignesh Shivan, unrecognized by the crowd, the video grabs attention

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us