ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നായിക സ്ഥാനം വിട്ടുകൊടുക്കാതെ സാമന്ത. പ്രമുഖ മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ പുറത്തുവിട്ട പട്ടികയിൽ കഴിഞ്ഞ രണ്ടു മാസവും സാമന്തയാണ് ഒന്നാം സ്ഥാനത്ത്. നവംബർ മാസം നാലാം സ്ഥാനത്തായിരുന്ന നയൻതാര ഇക്കുറി ദീപിക പദുക്കോണിനെ തള്ളി മൂന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് ബോളിവുഡ് നായിക ആലിയ ഭട്ടാണ് ഉള്ളത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള പത്ത് നായികമാരുടെ ഒക്ടോബർ മാസത്തെ പട്ടികയാണ് ഓർമാക്‌സ് പുറത്തുവിട്ടിരിക്കുന്നത്.
ദീപിക പദുക്കോൺ നാലാം സ്ഥാനത്തും തൃഷ അഞ്ചാം സ്ഥാനത്തുമാണ്. കാജല്‍ അഗര്‍വാളാണ് ആറാം സ്ഥാനം നേടിയത്. ശ്രദ്ധ കപൂർ ഏഴും സായ് പല്ലവി എട്ടും ഒമ്പതാം സ്ഥാനത്ത് രശ്‌മിക മന്ദാനയുമാണ്. പത്താം സ്ഥാനം കത്രീന കൈഫിനാണ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ മാസത്തെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന നയൻതാര. സെപ്റ്റംബറിലും സാമന്ത തന്നെയാണ് മുന്നിൽ. കഴിഞ്ഞ മാസത്തെ പട്ടികയിൽ പത്താം സ്ഥാനം ബോളിവുഡ് നടി കിയാര അദ്വാനിക്കായിരുന്നു.
തുടരെ വിജയങ്ങളോ വലിയ റിലീസുകളോ ഇല്ലാതിരുന്നിട്ടും സാമന്തയുടെ ഫാൻ ബേസിന് കോട്ടം തട്ടിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്. അതേസമയം, സാമന്ത കേന്ദ്രകഥാപാത്രമായെത്തിയ സിറ്റാഡല്‍: ഹണി ബണ്ണി എന്ന ആക്ഷന്‍ വെബ് സീരീസ് മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസാണ് സിറ്റാഡൽ ഹണി ബണ്ണി. വരുൺ ധവാനും സീരിസിൽ കേന്ദ്ര കഥാപാത്രമായിട്ടുണ്ട്.
Content Highlights: The list of most popular Indian heroines is out