സാമന്തയുടെ 'ഊ അണ്ടാവാ'യെ വെല്ലുമോ ശ്രീലീലയുടെ 'കിസിക്' എന്ന ചർച്ച സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ആരാധകർ തമ്മിലുള്ള തർക്കത്തിന് ഉത്തരം നാളെ വൈകിട്ട് ഏഴു മണിക്ക് അറിയാം. ഇപ്പോഴിതാ ഗാനത്തിന്‍റെ പ്രൊമോ വിഡീയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കുന്ന പാട്ടിന്‍റെ 17 സെക്കന്‍റ് മാത്രം നീളുന്ന പ്രൊമോ ഇപ്പോൾ തന്നെ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
ശ്രീലീലക്കൊപ്പം അല്ലുവും ഗാനരംഗത്തിലുണ്ടാവും. ഗാനത്തിന്‍റെ ചിത്രീകരണത്തിനിടെ പുറത്തുവന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ഈ ഡാൻസ് ചിത്രീകരണത്തിനായി ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ 'കുർച്ചി മടത്തപ്പെട്ടി' എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല.
Get ready to be blown away by the sizzling combo of Icon Star @alluarjun & Dancing Queen @sreeleela14 🔥#Kissik promo out now!
— Pushpa (@PushpaMovie) November 23, 2024
▶️ https://t.co/sVMsDWe7cn
Full song tomorrow at 7:02 PM 💥💥
A Rockstar @Thisisdsp's Musical Flash⚡⚡#Pushpa2TheRuleOnDec5th#Pushpa2TheRule… pic.twitter.com/HzQkfNiy7e
അതേസമയം, യൂട്യൂബില്‍ റിലീസ് ചെയ്ത പുഷ്പ 2വിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം രണ്ടാം ഭാഗത്തിലും താരത്തിന് സ്‌ക്രീനില്‍ വിളയാടാനുള്ള അവസരം ഒരുക്കി നല്‍കുന്നുണ്ട്. വിവിധ ഗെറ്റപ്പുകളും ഇമോഷണല്‍ സീനുകളും ഫൈറ്റും ഡാന്‍സുമെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് അല്ലു ഷോയായിരിക്കാം പുഷ്പ എന്നാണ് സൂചന. ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlights: pushpa 2 sreelal dance number promo song out now