അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'. സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് എന്നിവ ഉൾപ്പടെയുള്ള എല്ലാ അപ്ഡേറ്റുകളും ആ ഹൈപ്പ് കൂട്ടുന്നവയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ്. സിനിമയുടെ ഷൂട്ടിങ് പൂർത്തിയാകാറായി എന്നും സിനിമയുടെ റിലീസ് തീയതി ഉടൻ പുറത്തുവിടുമെന്നും പുഷ്പ 2 വിന്റെ തമിഴ്നാട്ടിലെ പ്രീ റിലീസ് ഇവന്റിൽ നിർമാതാവ് നവീൻ യേർനേനി പറഞ്ഞു.
'ഇനി ഏഴ് ദിവസം കൂടി ചിത്രീകരണം ബാക്കിയുണ്ട്. പൊങ്കൽ ഉൾപ്പടെ നിരവധി തവണയാണ് ഞങ്ങൾ റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ സിനിമയുടെ ശരിക്കുള്ള ഡേറ്റ് ഉടൻ പ്രഖ്യാപിക്കും. വളരെ മികച്ച രീതിയിലാണ് സിനിമ വന്നുകൊണ്ടിരിക്കുന്നത്. തമിഴിലെ ഞങ്ങളുടെ ആദ്യ സിനിമ ഒരു വലിയ ബ്ലോക്ക്ബസ്റ്റർ ആകുമെന്നാണ് ഞങ്ങളുടെ വിശ്വാസം', നവീൻ യേർനേനി പറഞ്ഞു.
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന് റെക്കോർഡ് ഒടിടി ഓഫറുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. 95 കോടി രൂപയാണ് ചിത്രത്തിനായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തത്. ചിത്രത്തിൽ നിന്നും ദേവി ശ്രീ പ്രസാദിനെ മാറ്റിയെന്നും പകരം ജി വി പ്രകാശ് കുമാറിനെ കൊണ്ടുവന്നെന്നും വാർത്തകളുണ്ട്. ഇതിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
Content Highlights: Good Bad Ugly will be a blockbuster says producer