മിമിക്രി ആർട്ടിസ്റ്റായി വന്ന് നാഷണൽ അവാർഡ് വാങ്ങിയവർ മലയാളത്തിലുണ്ട്, അവരാണ് എന്റെ പ്രചോദനം; ശിവകാർത്തികേയൻ

അതേസമയം ശിവകാർത്തികേയൻ നായകനായ 'അമരൻ' ബോക്സ് ഓഫീസിൽ 300 കോടിയും കടന്ന് മുന്നേറുകയാണ്

dot image

വിജയ് ടിവിയിലൂടെ അവതാരകനായി കരിയർ ആരംഭിക്കുകയും പിന്നീട് നായകനായി വിജയം കൈവരിക്കുകയും ചെയ്ത നടനാണ് ശിവകാർത്തികേയൻ. മലയാള സിനിമ താരങ്ങളിൽ നിന്ന് പ്രചോ​​ദമുൾക്കൊണ്ടിട്ടാണ് താൻ കരിയർ ആരംഭിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശിവകാർത്തികേയൻ.

കോമഡി കഥാപാത്രങ്ങൾ ചെയ്യുന്ന ആളുകൾ നായകനായി മാറുന്ന കൾച്ചർ തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല എന്നതുകൊണ്ട് അത്തരം കഥാപാത്രങ്ങളിലൂടെ നായകനടനിലേക്ക് വളർന്നിട്ടുള്ള മലയാള സിനിമ താരങ്ങൾ തന്റെ വളർച്ചയ്ക്ക് പ്രചോദനമായിട്ടുണ്ടെന്ന് നടൻ പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാ​ഗമായി നടത്തിയ ഫ്രം സ്മാൾ സ്ക്രീൻ ടു ബി​ഗ് ഡ്രീംസ് എന്ന സെക്ഷനിൽ ഖുശ്ബുവിനോട് സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ.

'തമിഴ്നാട്ടിൽ മലയാളം ഇൻഡസ്ട്രിയിലെ പോലെ ഒരു കൾച്ചറല്ല ഉണ്ടായിരുന്നത്. മലയാളത്തിൽ മിമിക്രി ആർട്ടിസ്റ്റായി വന്ന് നായകനായും പിന്നീട് വലിയ ആർട്ടിസ്റ്റുകളായും മാറിയ അഭിനേതാക്കളുണ്ട്. മിമിക്രി ആർട്ടിസ്റ്റായി വന്ന് നാഷണൽ അവാർഡ് വരെ വാങ്ങിയ താരങ്ങൾ അവിടെ ഉദാഹരണങ്ങളാണ്. അവരിൽ നിന്നെല്ലാം ഞാൻ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ തമിഴ്നാടിന് അങ്ങനെയൊരു കൾച്ചർ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മീ‍ഡിയ ഇൻഡസ്ട്രിയിലേക്ക് കയറാനുള്ള ഒരു എൻട്രിയായാണ് ഞാൻ മിമിക്രിയെ കണ്ടത്. പിന്നീടാണ് ഒരു അവതാരകൻ ആകാൻ എനിക്ക് കഴിയും എന്ന് ഞാൻ മനസ്സിലാക്കുന്നത്'.

'ടെലിവിഷനിൽ അവതാരകനായി ഞാൻ പോകാനുള്ള ഒരേയൊരു കാരണം എന്തെന്നാൽ ഒരു മണിക്കൂർ ഷോയിൽ ഉടനീളം ആ അവതാരകൻ ഉണ്ടായിരിക്കും. മത്സരാർത്ഥി വരുന്നത് പത്തു മിനിറ്റിലേക്ക് ആണെങ്കിലും അവതാരകൻ ആ ഷോയെ മുഴുനീളെ നയിക്കാനായി ഉണ്ടാവും. നമുക്ക് സ്പോൺസേഴ്സിന്റെ പേരും ഷോയുടെ പേരുമെല്ലാം ആവർത്തിച്ച് പറയേണ്ടതായുള്ളതിനാൽ അവർക്ക് നമ്മളെ എഡിറ്റ് ചെയ്ത് കളയാൻ സാധിക്കില്ല, അങ്ങനെ വരുമ്പോൾ എന്റെ മുഖം ആളുകൾക്ക് പരിചിതമായി മാറും എന്നതായിരുന്നു എന്റെ ആദ്യത്തെ ചിന്ത'. ശിവകാർത്തികേയൻ പറഞ്ഞു.

അതേസമയം ശിവകാർത്തികേയൻ നായകനായ അമരൻ ബോക്സ് ഓഫീസിൽ 300 കോടിയും കടന്ന് മുന്നേറുകയാണ്. ഈ വർഷത്തെ കോളിവുഡ് ചിത്രങ്ങളുടെ ടിക്കറ്റ് വില്‍പനയില്‍ ബുക്ക് മൈ ഷോയില്‍ അമരൻ ഒന്നാമതായിരിക്കുകയാണ്. 17.7 ലക്ഷം ടിക്കറ്റുകളാണ് വിജയ്‍യുടെ ദ ഗോട്ടിന്റേതായി വിറ്റഴിഞ്ഞത്. അതേസമയം അമരൻ 178.3465 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് ചിത്രം ഒടിടിയിൽ എത്താൻ വൈകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Content Highlights: Malayalam mimicry actors inspired me to become an actor says Sivakarthikeyan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us