വെറുതെയുള്ള ഫൈറ്റല്ല, 'മാർക്കോ'യിലെ ഓരോ ആക്ഷൻ സീനിനും കൃത്യമായ കാരണമുണ്ടാകും; ജഗദീഷ്

സിനിമയിലെ വയലൻസിനെക്കുറിച്ച് ജഗദീഷും എഡിറ്റർ ഷമീർ മുഹമ്മദും പറഞ്ഞ വാക്കുകൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

dot image

മാർക്കോയിലെ ഓരോ ആക്ഷൻ സീനിന് പിന്നിലും ഒരു കാരണമുണ്ടാകുമെന്ന് നടൻ ജഗദീഷ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് പുറത്തിറക്കിയ വീഡിയോയിലാണ് ജഗദീഷ് മാർക്കോയിലെ ആക്ഷൻ സീനുകളെക്കുറിച്ച് പറഞ്ഞത്. 'വെറുതെ ആറോ ഏഴോ ഫൈറ്റ് അല്ല സിനിമയിൽ ഉള്ളത്. ഓരോ ആക്ഷൻ സീനിലും എന്തിനാണ് ഹീറോ വില്ലനുമായി ഫൈറ്റിൽ ഏർപ്പെടുന്നത് എന്നതിന് ഒരു കൃത്യമായ കാരണം തിരക്കഥയിൽ തന്നെ ഉണ്ട്. ഞാൻ ചെയ്തിട്ടുള്ള, ചെയ്യാൻ സാധ്യതയുള്ള ഒരു നെഗറ്റീവ് കഥാപാത്രമല്ല 'മാർക്കോ'യിലെ ടോണി ഐസക്ക്' എന്നും ജഗദീഷ് പറഞ്ഞു.

'ഏറ്റവും മികച്ച രീതിയിലാണ് സിനിമയിലെ ഓരോ ഫൈറ്റും എക്സിക്യൂട്ട് ചെയ്തിരിക്കുന്നത്. ചന്ദ്രുവിന്റെ ലൈറ്റിങ് ഒരു പ്രത്യേക ടോൺ സിനിമക്ക് നൽകിയിട്ടുണ്ട്. എന്റെ കഥാപാത്രമായ ടോണി ഐസക്കിന്റെ നെഗറ്റീവ് ഷെയിഡിന്റെ എക്സ്റ്റെന്റ് എന്താണെന്ന് ഞാനിപ്പോൾ പറയുന്നില്ല. പക്ഷെ ഞാൻ എന്റെ മാക്സിമം എഫേർട്ട് ആ റോളിനായി ഇട്ടിട്ടുണ്ട്', ജഗദീഷ് പറഞ്ഞു.

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന ആക്ഷൻ സിനിമയാണ് 'മാർക്കോ'. വയലൻസിന്റെയും ആക്ഷൻ സീനുകളുടെയും പേരിൽ ഇതിനോടകം തന്നെ മാർക്കോ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സിനിമയിലെ വയലൻസിനെക്കുറിച്ച് ജഗദീഷും എഡിറ്റർ ഷമീർ മുഹമ്മദും പറഞ്ഞ വാക്കുകൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റർ 1 ,2 ഉൾപ്പെടെ നിരവധി കന്നഡ പടങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ച രവി ബസ്രുർ ആണ് സിനിമക്കായി സംഗീതം നൽകുന്നത്. ചിത്രം ഡിസംബർ 20 ന് തിയേറ്ററിലെത്തും.

Content Highlights: Actor Jagadish talks about action scenes in Marco movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us