നെഗറ്റീവുകളിൽ അമിതമായി ഫോക്കസ് ചെയ്യുന്നു, റിവ്യൂസിനെ വ്യക്തിവിദ്വേഷം തീർക്കാനായി ഉപയോഗിക്കരുത്; സത്യരാജ്

സൂര്യ ചിത്രമായ 'കങ്കുവ'യ്ക്ക് നെഗറ്റീവ് റിവ്യൂ പ്രചരിപ്പിക്കുന്നതിനെതിരെ സിനിമയുടെ സഹനിർമാതാവായ ജി ധനഞ്ജയൻ രംഗത്തെത്തിയിരുന്നു

dot image

സിനിമയുടെ റിവ്യൂ ചെയ്യുന്നത് ഒരാളോടുള്ള വ്യക്തിവിദ്വേഷം തീർക്കാനായി ഉപയോഗിക്കരുതെന്ന് നടൻ സത്യരാജ്. 'സീബ്ര' എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് റിവ്യൂസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് സത്യരാജ് തുറന്നു പറഞ്ഞത്. 'ഒരു സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ പോസിറ്റീവും നെഗറ്റീവും പങ്കിടുന്നതും ടാർഗെറ്റ് ചെയ്‌ത് വിദ്വേഷം പ്രചരിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അത് തെറ്റാണെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങളുടെ വ്യക്തിജീവിതം ഇഷ്ടപ്പെടാത്തതിനാൽ നിങ്ങൾ ഒരു സിനിമക്ക് നേരെ വെറുപ്പ് പ്രകടിപ്പിക്കരുത്', എന്നായിരുന്നു സത്യരാജ് പറഞ്ഞത്.

'ഒരു സിനിമയുടെ റിവ്യൂ പറയുക എന്നത് ഒരു ജേർണലിസ്റ്റിന്റെ ചുമതലയാണ്. അവരോട് അത് ചെയ്യാൻ പാടില്ലെന്ന് നമുക്ക് പറയാനാകില്ല. എന്നാൽ ചിലപ്പോൾ ഒരു സിനിമയുടെ നെഗറ്റീവുകളിൽ അമിതമായ ഫോക്കസ് ഉണ്ടാകാറുണ്ട്, അത് സമീപകാലത്തിൽ വന്ന ഒരു ചിത്രത്തിന് നേരിടേണ്ടി വന്നു. ഒരു സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യക്തിപരമാണ്, അതിൽ എനിക്ക് എതിർപ്പില്ല. പക്ഷെ ഒരാളോടുള്ള വ്യക്തിവിദ്വേഷം തീർക്കാനായി ഒരിക്കലും ഒരു റിവ്യൂ ഉപയോഗിക്കരുത്', എന്നും അദ്ദേഹം പറഞ്ഞു.


നേരത്തെ സൂര്യ ചിത്രമായ കങ്കുവയ്ക്ക് നെഗറ്റീവ് റിവ്യൂ ലഭിച്ചിരുന്നു. ഇതിനെതിരെ സിനിമയുടെ സഹനിർമാതാവായ ജി ധനഞ്ജയൻ രംഗത്തെത്തിയിരുന്നു. നടൻ സൂര്യയെ ഉന്നംവെച്ച് രണ്ട് പ്രമുഖ നടന്മാരുടെ ആരാധകരും രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഇനിയും ഉയരങ്ങളിലേക്ക് എത്തരുത് എന്നതാണ് അവരുടെ ആവശ്യമെന്നും ജി ധനഞ്ജയൻ പറഞ്ഞു. ഒരു സിനിമ ചെറിയ അളവിൽ പ്രേക്ഷകർക്ക് വർക്കായില്ല, അല്ലെങ്കിൽ ശബ്ദത്തിന്റെ ചില പ്രശ്നങ്ങളുണ്ടായി. അതിന്റെ പേരിൽ വിമർശിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മോശം പ്രതികരണങ്ങൾ കങ്കുവയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. വിമർശനങ്ങള്‍ക്ക് പിന്നാലെ അണിയറപ്രവർത്തകർ സിനിമയുടെ രംഗങ്ങൾ ട്രിം ചെയ്തിരുന്നു. ആഗോള ബോക്സ് ഓഫീസിൽ 100 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. സിനിമക്ക് തമിഴ്നാട്ടിലും കേരളത്തിൽ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തിയ ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികയായി എത്തിയത്.

Content Highlights: Using reviews for spreading personal hate is not acceptable says ac Sathyaraj

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us