12 വർഷത്തിന് ശേഷമൊരു കൂടിക്കാഴ്ച, ആ ഹിറ്റ് സംവിധായകനെ കാണാൻ ഒടുവിൽ വിജയ് എത്തി

തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 150 കോടിയിലധികം രൂപ നേടി കഴിഞ്ഞു.

dot image

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'അമരൻ'. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമാണ് സിനിമക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് സംവിധായകനെ അഭിനന്ദിച്ച് നടൻ വിജയ്. വിജയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് രാജ്‌കുമാർ പെരിയസാമി.

'ഐ ലവ് യു വിജയ് സാർ. നന്ദി. ഞാൻ താങ്കൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ', എന്ന ക്യാപ്ഷനോടെയാണ് രാജ്‌കുമാർ പെരിയസാമി ചിത്രം പങ്കുവച്ചിരിക്കുന്നത്. വിജയ്‌ക്കൊപ്പം എടുത്ത പണ്ടത്തെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങൾക്കുമിടയിൽ 12 വർഷവും ഒരു മാസവും ഒരു ദിവസവും 15 മണിക്കൂർ വ്യത്യാസമുണ്ടെന്നും രാജ്‌കുമാർ പെരിയസാമി കുറിച്ചിട്ടുണ്ട്.

300 കോടിക്കും മുകളിലാണ് അമരൻ ഇതുവരെ ബോക്സ് ഓഫിസിൽ നിന്നും നേടിയത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 150 കോടിയിലധികം നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം.

ഈ വർഷത്തെ കോളിവുഡ് ചിത്രങ്ങളുടെ ടിക്കറ്റ് വില്‍പനയില്‍ ബുക്ക് മൈ ഷോയിലും അമരൻ ഒന്നാമതെത്തി. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രം കൂടിയിരിക്കുകയാണ് അമരൻ. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് അമരൻ നിർമിച്ചിരിക്കുന്നത്.

Content Highlights: Sivakarthikeyan film Amaran director Rajkumar Periyasamy meets Vijay after years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us