ബോഗെയ്ൻവില്ലയുടെ നിഗൂഢതകൾ ഉടൻ ഒടിടിയിലേക്ക്; അമൽ നീരദ് ചിത്രം സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

ഒക്‌ടോബർ 17 നാണ് ബോഗയ്ൻവില്ല തിയേറ്ററുകളിലെത്തിയത്

dot image

ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ബോഗെയ്ൻവില്ല. ത്രില്ലർ വിഭാഗത്തിൽ കഥ പറഞ്ഞ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ഡിസംബര്‍ 13 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

ഒക്‌ടോബർ 17 നാണ് ബോഗയ്ൻവില്ല തിയേറ്ററുകളിലെത്തിയത്. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമൽ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇരുവർക്കും പുറമെ ഫഹദ് ഫാസിൽ, ശ്രിന്ദ, വീണ നന്ദകുമാർ, ഷറഫുദ്ദീൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയത്.

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റർ വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, കോറിയോഗ്രാഫി ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ ആർ ജെ മുരുഗൻ, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട് സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Bougainvillea OTT release date announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us