ചതിക്കും എന്ന് 100% ഉറപ്പിച്ചു, എന്നാൽ അയാൾ വില്ലനല്ല, നൻപൻ ഡാ!, ലക്കി ഭാസ്കറിലെ ആന്റണിയ്ക്കും ഉണ്ട് ഫാൻസ്‌

ദുൽഖർ സൽമാന്റെ അഭിനയം മികച്ച അഭിപ്രായം നേടുമ്പോൾ ആരാധകർ ശ്രദ്ധിച്ചത് കൂടെ നിന്ന് 'കാലുവാരാത്ത' ആ കൂട്ടുകാരനെ കൂടിയാണ്.

dot image

ദുൽഖർ സൽമാൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലാക്കി ഭാസ്കർ. കഴിഞ്ഞ ദിവസമാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ദുൽഖർ സൽമാന്റെ അഭിനയം മികച്ച അഭിപ്രായം നേടുമ്പോൾ ആരാധകർ ശ്രദ്ധിച്ചത് കൂടെ നിന്ന് 'കാലുവാരാത്ത' ആ കൂട്ടുകാരനെയാണ്. സാധാരണ ക്ലീഷേ സീനുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ബ്രേക്കിംഗ് ആയിരുന്നു ചിത്രത്തിലെ ആന്റണി എന്ന കഥാപത്രം.

അവിചാരിതമായി ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരാൾ സഹായിക്കാം എന്ന് ഏറ്റ് കടന്നു കളയുന്ന രംഗങ്ങൾ ഹോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള സിനിമകളിൽ കണ്ടു മടുത്തതാണ്. അതിന് ഒരു മാറ്റമായാണ് സംവിധായകൻ ആന്റണി എന്ന കഥാപാത്രത്തെ കൊണ്ട് വരുന്നത്. ഭാസ്കറിന്റെ ജീവിതം തന്നെ ഇയാൾ കടന്നു വരുന്നതോടെ അടിമുടി മാറുകയാണ്. സിനിമയിലെ ഈ കഥാപാത്രത്തെ ആഘോഷമാക്കുകയാണ് ഇപ്പോൾ ആരാധകർ. ആന്റണി എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത് രാംകിയാണ്. വലുതും ചെറുതുമായ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധനേടിയ തെലുങ്ക് നടനാണ് രാംകി. ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1987ൽ ചിന്ന പൂവേ മെല്ല പെസു എന്ന ചിത്രത്തിലൂടെയാണ് രാംകി അഭിനേതാവായി തുടക്കം കുറിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി. സെന്തൂര പൂവി, മരുതു പാണ്ടി, ഇനൈന്ത കൈഗൾ, താളി പുതുസ്, കല്യാണ വൈഭോഗം, സാമ്രാട്ട്, തടയം, പുടൽവൻ തുടങ്ങി നിരവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഒടിടി റിലീസിന് ശേഷവും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ശിവകാർത്തികേയൻ ചിത്രം അമരൻ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ്‌ ലക്കി ഭാസ്കറിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.

Content Highlights: Anthony from Lucky Bhaskar also has fans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us