മഞ്ജു വാര്യർ ഒരു ​ഗംഭീര നടി, വളരെ എളുപ്പത്തില്‍ അവര്‍ കഥാപാത്രമായി മാറും; വിജയ് സേതുപതി

ആദ്യ ഭാഗത്തേതിന് സമാനമായി വയലൻസ് നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാകും രണ്ടാം ഭാഗവും എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന

dot image

ഗംഭീര നടിയാണ് മഞ്ജു വാര്യരെന്നും അവർ വളരെ പെട്ടെന്നാണ് ഡയലോ​ഗുകൾ പഠിക്കുന്നതെന്നും നടൻ വിജയ് സേതുപതി. ഷോട്ട് തുടങ്ങുന്നതിന് മുന്നേ വരെ മഞ്ജു വാര്യർ ഡയലോഗ് പ്രാക്ടീസ് ചെയ്തുകൊണ്ട് ഇരിക്കും. ഒരു പെർഫോമൻസ് പോലെയല്ല വളരെ എളുപ്പത്തിലാണ് അവർ കഥാപാത്രമായി മാറുന്നതെന്നും ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു.

'മഞ്ജു വാര്യരെക്കുറിച്ച് ഞാൻ പറയേണ്ട ആവശ്യമേയില്ല, എല്ലാവർക്കും അറിയാം അവർ ഒരു ഗംഭീര നടിയാണ് എന്ന്. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞു തന്നത്. വളരെ പെട്ടെന്ന് തന്നെ അവർ അത് പഠിച്ചെടുത്തു. മഞ്ജുവിന്റെ മാതൃഭാഷ അല്ല തമിഴ്, എന്നിട്ടും അവർ അത് മനസിലാക്കി ഗംഭീരമായി ഡെലിവർ ചെയ്തു', വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന പീരീഡ് ആക്ഷൻ പൊളിറ്റിക്കൽ ചിത്രമാണ് വിടുതലൈ 2. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യ ഭാഗത്തേതിന് സമാനമായി വയലൻസ് നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാകും രണ്ടാം ഭാഗവും എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രം ഡിസംബർ 20 ന് തിയേറ്ററുകളിലെത്തും.

Content Highlights: Manju Warrier is a brilliant actress says actor Vijay Sethupathi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us