ആവേശം സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ചുമ്മാ തട്ടിവിട്ടു, അതിന് കേള്‍ക്കാത്ത തെറിയില്ല: ധ്യാൻ ശ്രീനിവാസൻ

'എന്തിനാണ് അങ്ങനെ പറയാന്‍ പോയത് എന്ന് ഏട്ടന്‍ ചോദിച്ചു'

dot image

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷവും ജിത്തു മാധവൻ ഒരുക്കിയ ആവേശവും തമ്മിലെ ബോക്സ് ഓഫീസ് ക്ലാഷ് ഏറേ ചർച്ചയായിരുന്നു. വിഷു സീസണിൽ റിലീസ് ചെയ്ത ഇരുസിനിമകളും വലിയ വിജയങ്ങളുമായി. ആ സമയം വർഷങ്ങൾക്ക് ശേഷത്തിന്റെ തിയേറ്റർ വിസിറ്റിനിടെ ആവേശത്തിന്റെ റിവ്യൂ ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ.

ആവേശം തിയേറ്ററിൽ വലിയ വിജയം നേടുന്നതിനുള്ള എല്ലാ ചേരുവകളുമുള്ള സിനിമയാണ് എന്ന് ആദ്യമേ മനസ്സിലായിരുന്നു. എന്നാൽ ഇപ്പുറത്ത് തങ്ങളുടേത് പതിഞ്ഞ താളത്തിൽ കഥ പറയുന്ന സിനിമയുമാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നിവിൻ പോളി തുടങ്ങിയവർ പ്രമോഷന്റെ ഭാഗമാകില്ല എന്ന് മനസിലാക്കിയതിനെ തുടർന്നാണ് ബേസിൽ ജോസഫിനൊപ്പം അഭിമുഖങ്ങളിൽ തമാശകൾ പറഞ്ഞ് സിനിമയുടെ ഹൈപ്പ് കൂട്ടിയതെന്ന് ധ്യാൻ പറഞ്ഞു.

'പടം റിലീസായിക്കഴിഞ്ഞിട്ട് എന്തെങ്കിലുമൊക്കെ പറയണമെന്ന് വിചാരിച്ചപ്പോഴാണ് ഒരുത്തന്‍ ആവേശം എങ്ങനെയുണ്ടെന്ന് ചോദിച്ചത്. അത് പക്കാ കൊമേഴ്‌സ്യല്‍ പടമാണെന്ന് അറിയാമായിരുന്നു. എന്നാലും സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ഞാന്‍ ചുമ്മാ തട്ടിവിട്ടു. എന്തിനാണ് അങ്ങനെ പറയാന്‍ പോയത് എന്ന് ഏട്ടന്‍ ചോദിച്ചു. എന്റെ റിവ്യൂ ഇവിടെ ആരും സീരിയസായി എടുക്കില്ലെന്ന് നല്ലോണം അറിയാം. എന്നാലും അതിന്റെ പേരില്‍ ഞാന്‍ കേള്‍ക്കാത്ത തെറിയില്ല,' ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. അമ്മ സംഘടനയുടെ പ്രത്യേക ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു നടൻ.

ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു 'വർഷങ്ങൾക്ക് ശേഷം'. ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Dhyan Sreenivasan talks about Aavesham and Varshangalkk Shesham boxoffice clash

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us