ഒരത്ഭുതവുമില്ല, ഈ വർഷത്തെ ഏറ്റവും പ്രിയപ്പെട്ട ചിത്രം; ലക്കി ഭാസ്കറിനെയും ദുൽഖറിനെയും പ്രശംസിച്ച് കല്യാണി

'എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 10 സിനിമകളിൽ ഒന്നായി ലക്കി ഭാസ്കർ മാറിയത് എന്നതിൽ എനിക്ക് അദ്ഭുതമില്ല. എന്തൊരു സിനിമയാണത്! '

dot image

ദുൽഖർ സൽമാൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്കർ. തിയറ്ററുകളിൽ നിന്ന് ഒടിടിയിൽ എത്തിയ ലക്കി ഭാസ്കർ നെറ്റ്‍ഫ്ലിക്സിൽ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്നാമതായിരിക്കുകയാണ്. ഇതിൽ ഒരത്ഭുതവും തോന്നുന്നില്ലെന്നും ഈ വർഷത്തെ തന്റെ പ്രിയപ്പെട്ട ചിത്രം ലക്കി ഭാസ്കർ ആണെന്നും അഭിപ്രായപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടി കല്യാണി പ്രിയദർശൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് കല്യാണി ഇക്കാര്യം കുറിച്ചത്.

'എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 10 സിനിമകളിൽ ഒന്നായി ലക്കി ഭാസ്കർ മാറിയത് എന്നതിൽ എനിക്ക് അദ്ഭുതമില്ല. എന്തൊരു സിനിമയാണത്! ദുൽഖർ സൽമാൻ, നിങ്ങൾ കാമറയെ പ്രണയിച്ച് രസിച്ച് അഭിനയിച്ചത് സിനിമയിൽ കാണാൻ കഴിയുന്നുണ്ട്. കാമറയ്ക്ക് പിന്നിൽ നിമിഷ് രവി എന്തു മാജിക്ക് ആണ് ചെയ്തത്! എല്ലാവരിൽ നിന്നും മികച്ച പ്രകടനങ്ങളോടെ, പിടിച്ചിരുത്തുന്ന തിരക്കഥയുമായി എത്തിയ ഈ ചിത്രം ഉറപ്പായും എന്റെ ഈ വർഷത്തെ പ്രിയചിത്രങ്ങളിൽ ഒന്നാണ്' കല്യാണി പ്രിയദർശൻ കുറിച്ചു.

kalyani priyadarshan about lucky baskhar

തിയേറ്റർ വിജയത്തിന് പുറമെ ഒടിടിയിലും സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ ആവേശത്തിലാണ് ആരാധകർ. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഒടിടി റിലീസിന് ശേഷവും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ശിവകാർത്തികേയൻ ചിത്രം അമരൻ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ്‌ ലക്കി ഭാസ്കറിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. അതേസമയം, ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.

Content Highlights:  One of her favorite films of the year is 'Lucky Bhaskar', Kalyani praised the film and Dulquer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us