മാസ വാടക 6 ലക്ഷം, മുംബൈയിൽ ആഢംബര അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്ത് ശ്രദ്ധാ കപൂർ

72 ലക്ഷം രൂപയാണ് അഡ്വാൻസ് നൽകിയതെന്നാണ് റിപ്പോർട്ട്

dot image

ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടിയാണ് ശ്രദ്ധാ കപൂര്‍. ഈ വർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി സ്ത്രീ-2 മാറിയതോടെ ശ്രദ്ധാ കപൂര്‍ വീണ്ടും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടി മുംബൈയിലെ ജുഹുവിൽ വാടകയ്ക്ക് എടുത്ത പുത്തൻ അപ്പാർട്ട്മെന്റിന്റെ വിലയാണ് ആരാധകരുടെ കണ്ണ് തള്ളിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കാണ് താരം ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് മാസവാടക.

3928.86 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റാണ് ശ്രദ്ധ വാടകയ്ക്ക് എടുത്തിരിക്കുന്നത് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നാല് കാർ പാർക്കിങ് സൌകര്യത്തോട് കൂടിയുള്ള അപ്പാർട്ട്‌മെൻ്റാണിത്. ഒക്ടോബർ 16-നായിരുന്നു രജിസ്ട്രേഷൻ. 72 ലക്ഷം രൂപയാണ് അഡ്വാൻസ് നൽകിയതെന്നാണ് റിപ്പോർട്ട്. 6,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 1000 രൂപ രജിസ്ട്രേഷൻ ഫീസും അടച്ചാണ് താരം ഇടപാട് പൂർത്തിയാക്കിയത്.

അതേസമയം, ശ്രദ്ധാ കപൂര്‍ നായികയായി അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്. 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. 800 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

Content Highlights: Shraddha Kapoor rents a luxury apartment in Mumbai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us