'ആദ്യം തമാശയായിരുന്നു, പാട്ട് ഇത്ര വലിയ സെന്‍സേഷന്‍ ആയി മാറുമെന്ന് കരുതിയിരുന്നില്ല'; ധനുഷ്

'നമ്മള്‍ അര്‍ഹനാണെന്ന് കണ്ടെത്തിയാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ പ്ലാന്‍ ചെയ്യാതെ തന്നെ സംഭവിക്കും'

dot image

അനിരുദ്ധിന്റെ സംഗീതത്തില്‍ ധനുഷ് രചിച്ച് അദ്ദേഹം തന്നെ പാടിയ ഗാനമാണ് 'വൈ ദിസ് കൊലവെറി ഡി'. ധനുഷും ശ്രുതി ഹാസനും പ്രധാന കഥാപാത്രമായെത്തിയ ത്രീ എന്ന ചിത്രത്തിലെ ഗാനമാണിത്. ഇംഗ്ലീഷും തമിഴും കലർത്തിയുള്ള ഈ ഗാനം അന്ന് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിലും ഹിറ്റായിരുന്നു.

ഇപ്പോഴിതാ, ഈ ഗാനത്തക്കുറിച്ച് പറയുകയാണ് ധനുഷ്. ഗാനം ഇപ്പോഴും തന്നെ വേട്ടയാടിക്കൊടിരിക്കുകയാണെന്നും എവിടെ പോയാലും ആളുകള്‍ അത് പാടാന്‍ പറയുമെന്നും ധനുഷ് പറഞ്ഞു. പാട്ട് ഇത്ര വലിയ സെന്‍സേഷന്‍ ആയി മാറുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 നടത്തിയ അമൃത് രത്ന എന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം.

‘കൊലവെറി ഡി, ആ ഗാനം ഇപ്പോഴും എന്നെ പിന്തുടരുന്നു. എവിടെ പോയാലും പാടാന്‍ പറയും. ആ പാട്ട് ചെയ്തത് രാത്രി വളരെ വൈകിയായിരിന്നു. രാവിലെ എഴുന്നേറ്റപ്പോഴേക്കും ഞങ്ങള്‍ അതിനെ കുറിച്ചുള്ള പലതും മറന്നിട്ടുമുണ്ടായിരുന്നു. അതിന് ശേഷം ഞങ്ങള്‍ കമ്പ്യൂട്ടര്‍ നോക്കിയപ്പോള്‍ അതില്‍ കൊലവെറി ഡി എന്ന് പറഞ്ഞ് ഒരു ഐക്കണ്‍ കിടക്കുന്നുണ്ടായിരുന്നു. അത് ഓപ്പണ്‍ ആകിയപ്പോഴാണ് ഓ ഞങ്ങള്‍ ഇത് ഉണ്ടാക്കിയതാണല്ലോ എന്ന ഓര്‍മ വരുന്നത്. രാത്രി ആ പാട്ട് ഉണ്ടാക്കിയിട്ട് രാവിലെ ആയപ്പോള്‍ ഞങ്ങള്‍ മറന്ന് പോയതായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്കത് ഭയങ്കര തമാശ ആയിട്ടായിരുന്നു തോന്നിയത്' ധനുഷ് പറഞ്ഞു.

പാട്ട് ഇത്ര വലിയ സെന്‍സേഷന്‍ ആയി മാറുമെന്ന് കരുതിയിരുന്നേയില്ലെന്നും ദൈവം നമ്മള്‍ അര്‍ഹനാണെന്ന് കണ്ടെത്തിയാല്‍ ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാതെ തന്നെ സംഭവിക്കുമെന്നും ധനുഷ് കൂട്ടിച്ചേർത്തു. ആരാധകർക്കായി വേദിയിൽ വെച്ച് ധനുഷ് ഗാനം ആലപിച്ചതും വൈറലാകുന്നുണ്ട്.

Content Highlights: Dhanush talks about the song Why This Kolaveri Di?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us