മുമ്പ് കമല്‍ ഹാസന്‍ തിരക്കഥ ഒരുക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വാർത്തകൾ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. എന്നാൽ അതിനു പിന്നാലെ അപ്ഡേഷനൊന്നുമില്ലാതെയായപ്പോൾ ചിത്രം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇപ്പോഴിതാ, ആ സിനിമയെക്കുറിച്ച് പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് മഹേഷ് നാരായണൻ. ആ സിനിമ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിർമ്മിക്കാൻ സമയം ആവശ്യം ഉള്ളതിനാൽ സിനിമ ഇപ്പോഴും പുരോഗമിക്കുകയെന്ന് മഹേഷ് നാരായണൻ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് നാരായണൻ പ്രതികരിച്ചത്.
'കമൽ സാർ എനിക്കായി ഒരു തിരക്കഥ എഴുതിയിട്ടുണ്ട്. ആ സിനിമ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിർമ്മിക്കാൻ ഒരുപാട് സമയം ആവശ്യമുള്ളതിനാൽ അത് ഇപ്പോഴും പുരോഗമിക്കുകയാണ്. ഞാൻ ഒരു തമിഴ് സിനിമ ചെയ്യാൻ തയ്യാറാകുമ്പോൾ, അതായിരിക്കും എൻ്റെ ആദ്യ ചിത്രം.' മഹേഷ് നാരായണൻ പറഞ്ഞു.
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം കമൽ ഹാസന്റെ തിരക്കഥയിൽ നിന്ന് വന്നതാണെന്ന തരത്തിലുള്ള വാർത്തകളോടും മഹേഷ് നാരായണൻ പ്രതികരിച്ചു. ഈ സിനിമ തികച്ചും വ്യത്യസ്തമായ തിരക്കഥയാണെന്നും ഇത് പൂർണമായും തന്റെ സിനിമയാണെന്നും മഹേഷ് നാരായണൻ പറഞ്ഞു. ആൻ്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ-ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കൂടാതെ ഫഹദ്, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി തുടങ്ങി നിരവധി പേർ ഭാഗമാകുന്നുണ്ടെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.
അതേസമയം, തെന്നിന്ത്യൻ നായിക നയൻതാരയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന്റെ മഹേഷ് നാരായണൻ സിനിമയിൽ നായികയായി എത്തുന്നത്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്.
ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
Content Highlights: mahesh narayanan about kamal haasan movie