മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ ദ ലേഡീസ് പഴ്‌സ്' എന്ന ചിത്രത്തിന്റെ ടീസര്‍ നാളെയെത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്.
ടീസര്‍ അനൗണ്‍സ്‌മെന്റുമായി എത്തിയ പുതിയ പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷിനെയും കാണാം. ഡിസംബര്‍ നാലിന് രാത്രി 7 മണിക്കാകും ചിത്രത്തിന്റെ ടീസര്‍ എത്തുക.
ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.
കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. വിനീത് , ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങള്‍. കോമഡിക്ക് കൂടി പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ആയാണ് ഒരുക്കുന്നതെന്നാണ് സൂചന.
നേരത്തെ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു അന്വേഷകന്റെ മുറി പോലെ തോന്നിപ്പിക്കുന്ന പോസ്റ്റര്‍ ഡിസൈന്‍ വലിയ ആകാംക്ഷയായിരുന്നു പ്രേക്ഷകരിലുണ്ടാക്കിയത്.
ഛായാഗ്രഹണം- വിഷ്ണു ആര്‍ ദേവ്, സംഗീതം- ദര്‍ബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്‌സണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വിഷ്ണു സുഗതന്‍. പിആര്ഒ ശബരി.
Content Highlights: Mammootty-GVM movie Dominic and the Ladies' Purse teaser will be out tomorrow
Content Highlights: Mammootty-GVM movie Dominic and the Ladies' Purse teaser will be out tomorrow