കമലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു രാപ്പകല്‍. ടി എ റസാഖായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. 2005 ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയിരുന്നു. 100 ദിവസത്തിലേറെയാണ് രാപ്പകല്‍ തിയേറ്ററുകളിലോടിയത്.
എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ വീണ്ടും ട്രെന്‍ഡിങ്ങായിരിക്കുകയാണ്. പക്ഷെ പഴയതു പോലെ കയ്യടികളല്ല, ട്രോളുകളാണ് ചിത്രവും നായക കഥാപാത്രമായ കൃഷ്ണനും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
രാപ്പകലില്‍ വലിയൊരു തറവാട്ടുവീട്ടിലെ പണിക്കാരനും അനാഥനുമായ കൃഷ്ണന്‍ ആയിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. അന്നും ഇന്നും ചിത്രത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വേദനയുണര്‍ത്തുന്ന പ്രകടനങ്ങളിലൊന്നായാണ് ചിത്രം വിലയിരുത്തപ്പെടുത്തുന്നതെങ്കിലും കഥാപാത്രസൃഷ്ടി അത്ര നന്നായിട്ടില്ലെന്നാണ് പുതിയ വായനകള്‍.
അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കഥാപാത്രമാണിതെന്നാണ് ചിത്രത്തിലെ വിവിധ സീനുകള്‍ എടുത്തുപറഞ്ഞു കൊണ്ട് ട്രോളുകളില്‍ പറയുന്നത്. ഇത്തരം സീനുകള്‍ ചേര്‍ത്തു വെച്ചുകൊണ്ടുള്ള വീഡിയോകളും എത്തിയിട്ടുണ്ട്.
നന്മമരം എന്ന് ചിത്രത്തില്‍ കൃഷ്ണനെ വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, മറ്റുള്ളവരില്‍ തന്റെ ചിന്തയും ചിട്ടവട്ടങ്ങളും അടിച്ചേല്‍പ്പിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്ന് പറയുന്നവരും ഉണ്ട്. അതേസമയം, കൃഷ്ണന്‍ ഇത്രമാത്രം ട്രോളപ്പെടേണ്ട കാര്യമില്ലെന്ന അഭിപ്രായക്കാരും കമന്റുകളില്‍ വരുന്നുണ്ട്.
വാത്സല്യം, നരസിംഹം, ദി കിംഗ്, കൊട്ടാരംവീട്ടില്‍ അപ്പൂട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ് തുടങ്ങി ഒരു കാലത്ത് ആഘോഷിക്കപ്പെട്ട പല സിനിമകളും പില്‍ക്കാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്കും പുനര്‍വായനകള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഇപ്പോള്‍ രാപ്പകലും
എത്തിയിരിക്കുകയാണ്.
Content Highlights : Mammootty's character in Rappakal trolled