ഇത്തവണ പ്രണവിന്റെ വരവ് പേടിപ്പിക്കാന്‍; രാഹുല്‍ സദാശിവന്‍ ചിത്രം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍

വാര്‍ത്തകളുമായി ബന്ധപ്പെട്ട് രാഹുല്‍ സദാശിവനോട് റിപ്പോര്‍‌ട്ടര്‍ ലെെവ് പ്രതികരണം തേടിയിരുന്നു.

dot image

ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ ട്രാക്കര്‍ ഹാന്‍ഡിലുകളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും. 40 ദിവസം നീളുന്ന ഷൂട്ടാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് ഫിലിംസും രാഹുല്‍ സദാശിവനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാനില്ലെന്നാണ് രാഹുല്‍ സദാശിവന്‍ റിപ്പോര്‍ട്ടര്‍ ലെെവിനോട് പ്രതികരിച്ചത്.

റെഡ് റെയ്ന്‍, ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ഹൊറര്‍ എലമെന്റുകളും മികച്ച കഥാപാത്രസൃഷ്ടികളുമായാണ് ഇക്കഴിഞ്ഞ സിനിമകളിലെല്ലാം രാഹുല്‍ സദാശിവന്‍ എത്തിയത്.

പ്രണവ് മോഹന്‍ലാലിനും രാഹുല്‍ ഒരു മികച്ച കഥാപാത്രവും സിനിമയും സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പലരും കമന്റുകളില്‍ പങ്കുവെക്കുന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലായിരുന്നു പ്രണവ് ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തിലെ പ്രണവിന്‍റെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Content Highlights: Pranav Mohanlal will act in Rahul Sadasivan directorial next, new reports

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us