ആഷിഖ് അബുവിന്‍റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്ബ്. ഡിസംബർ 19 ന് ക്രിസ്മസ് റിലീസായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നിറയെ ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രമാകും റൈഫിൾ ക്ലബ് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനായി വിനീത്കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ദിലീഷ് പോത്തന്റെ അടുത്തെത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ഒരു ഡാർക്ക് മൂഡ് ആണ് ട്രെയിലർ നൽകുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'.
സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, ദിലീഷ് പോത്തന്‍റെ സെക്രട്ടറി അവറാൻ, വിഷ്ണു അഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്‍റെ ഷാജഹാൻ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. അടുത്തിടെ സിനിമയുടേതായി ഇറങ്ങിയ ഗന്ധര്‍വ്വ ഗാനം എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. ഒ.പി.എം. സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവരാണ് ‘റൈഫിൾ ക്ലബ്’ നിർമിക്കുന്നത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘റൈഫിൾ ക്ലബ്ബി’നുണ്ട്.
ഗാനരചന- വിനായ്ക് ശശികുമാർ, സംഗീതം- റെക്സ് വിജയൻ, എഡിറ്റർ- വി. സാജൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അബിദ് അബു, അഗസ്റ്റിൻ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മഷർ ഹംസ, സ്റ്റിൽസ്- അർജ്ജുൻ കല്ലിങ്കൽ, പരസ്യകല- ഓൾഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹരിഷ് തൈക്കേപ്പാട്ട്, ബിപിൻ രവീന്ദ്രൻ, സംഘട്ടനം- സുപ്രീം സുന്ദർ, വിഎഫ്എക്സ്-അനീഷ് കുട്ടി, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്ജ്, സൗണ്ട് മിക്സിംഗ്-ഡാൻ ജോസ്, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Content Highlights: Aashiq Abu film Rifle Club Trailer out now