അമിതാഭ് ജിയെ തിരിച്ചുകൊണ്ടുവന്ന സിനിമ, അതിൽ അഭിനയിക്കാൻ അദ്ദേഹം വാങ്ങിയത് വെറും ഒരു രൂപ; നിഖിൽ അദ്വാനി

ചിത്രത്തിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച നാരായൺ ശങ്കർ അദ്ദേഹത്തിൻ്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.

dot image

ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആദിത്യ ചോപ്ര സംവിധാനം ചെയ്ത റൊമാന്റിക് മ്യൂസിക്കൽ ചിത്രമാണ് 'മൊഹബത്തേൻ'. ബോക്സ് ഓഫീസിൽ വലിയ വിജയ നേടിയ സിനിമക്ക് ഒരു കൾട്ട് ഫോളോയിങ് തന്നെയുണ്ട്. ചിത്രത്തിൽ അഭിനയിക്കാൻ അമിതാഭ് ബച്ചൻ വാങ്ങിയത് വെറും ഒരു രൂപയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ നിഖിൽ അദ്വാനി. മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് നിഖിൽ ഇക്കാര്യം പറഞ്ഞത്.

'സിൽസില എന്ന ചിത്രം ചെയ്യുന്ന സമയത്ത് അമിതാഭ് ബച്ചനോട് യഷ് ചോപ്ര നിങ്ങൾക്ക് പ്രതിഫലമായി എത്രയാണ് വേണ്ടത് എന്ന് ചോദിച്ചു. എനിക്ക് ഒരു വീട് വാങ്ങണം, അതിനാൽ ഇത്തവണ മാന്യമായ തുക ഞാൻ നിങ്ങളോട് ചോദിക്കാൻ പോകുന്നു എന്നായിരുന്നു അന്ന് അമിതാഭ് ബച്ചൻ പറഞ്ഞത്. മൊഹബത്തീനിടെ, അമിത് ജിയോട് എത്ര രൂപ വേണമെന്ന് യാഷ് ജി ചോദിച്ചപ്പോൾ അന്ന് ഞാൻ ചോദിച്ചത് നിങ്ങൾ എനിക്ക് തന്നു, ഇത്തവണ ഞാൻ ഒരു രൂപയ്ക്ക് സിനിമ ചെയ്യും എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം', നിഖിൽ അദ്വാനി പറഞ്ഞു.

യഷ് രാജ് ഫിലിംസിന്റെ ബാനറിൽ യഷ് ചോപ്രയായിരുന്നു മൊഹബത്തേൻ നിർമിച്ചത്. ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു നിഖിൽ അദ്വാനി. നിരവധി പരാജയങ്ങൾക്ക് ശേഷം അമിതാഭ് ബച്ചന് വലിയ തിരിച്ചുവരവ് നൽകിയ ചിത്രം കൂടിയായിരുന്നു ഇത് . ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച നാരായൺ ശങ്കർ എക്കാലത്തെയും മികച്ച അമിതാഭ് ബച്ചൻ കഥാപാത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ ഡയലോഗുകൾ ഇന്നും ട്രെൻഡിങ് ആണ്. ഐശ്വര്യ റായ് ബച്ചൻ, ഉദയ് ചോപ്ര, ജിമ്മി ഷേർഗിൽ, ഷമിത ഷെട്ടി, അമരീഷ് പുരി തുടങ്ങിയവരാണ് ചിത്രത്തിൽ മം പ്രധാന വേഷങ്ങളിൽ എത്തിയത്.

Content Highlights: Amitabh Bachchan received one rupee as fee for Mohabbatein says Nikhil Advani

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us