ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്. മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പതിവ് ഗൗതം മേനോൻ സ്റ്റൈലിൽ നിന്ന് മാറി അല്പം ഹ്യൂമർ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ആക്രമിക്കാൻ വരുന്ന ആളുകളെ എങ്ങനെ നേരിടണമെന്ന് ഒപ്പമുള്ള ഗോകുൽ സുരേഷിന്റെ കഥാപാത്രത്തോട് പറഞ്ഞു കൊടുക്കുന്ന മമ്മൂട്ടിയെയാണ് ടീസറിൽ കാണാനാകുന്നത്. മമ്മൂട്ടിയും ജിവിഎമ്മും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. ചിത്രം ജനുവരിയിൽ തിയേറ്ററിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
നേരത്തെ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു അന്വേഷകന്റെ മുറി പോലെ തോന്നിപ്പിക്കുന്ന പോസ്റ്റര്‍ ഡിസൈന്‍ വലിയ ആകാംക്ഷയായിരുന്നു പ്രേക്ഷകരിലുണ്ടാക്കിയത്. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പിആര്‍ഒ ശബരി തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Gautham Menon - Mammootty film Dominic and The Ladies Purse teaser out now