സുധ കൊങ്കരയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നതായുള്ള വാർത്തകൾ തമിഴ് സിനിമാലോകത്ത് ഏറെ ചർച്ചയായിരുന്നു. മുമ്പ് സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഖ്യാപിച്ച 'പുറനാനൂറ്' ആണ് ഇതെന്നും വാർത്തകളുണ്ടായിരുന്നു. ഈ സിനിമയുടെ ടെസ്റ്റ് ഷൂട്ടിനിടെ സംവിധായികയും ശിവകർത്തികേയനും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ടിനായി ശിവകർത്തികേയനോട് താടി ട്രിം ചെയ്യുവാൻ സുധ കൊങ്കര ആവശ്യപ്പെട്ടു. പരുത്തിവീരൻ എന്ന സിനിമയിലെ കാർത്തിയുടെ ലുക്കിനോട് ശിവകാർത്തികേയന്റെ ലുക്കിന് സാമ്യതകളുണ്ട് എന്ന് സംവിധായിക പറഞ്ഞു. എന്നാൽ നിലവിലുള്ള താടി ലുക്ക് അതേപോലെ നിലനിർത്താന്‍ നേരത്തെ സുധ കൊങ്കര ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശിവകാർത്തികേയൻ ഒന്നും മിണ്ടാതെ ഷൂട്ടിങ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെന്നാണ് റിപ്പോർട്ട്. ഇതിനുശേഷം, സംവിധായികയുടെ കോളുകൾക്കും സന്ദേശങ്ങൾക്കും താരം മറുപടി നൽകിയില്ലെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എസ്കെ 23യാണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. എസ്കെ 23 ഒരു വിൻ്റേജ് എആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണെന്നും, അദ്ദേഹത്തിന്റെ എലമെന്റ് എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്നും മുൻപ് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.
Content Highlights: SK25 gets stalled over Sivakarthikeyan clash with director Sudha Kongara