പുഷ്പ ഒറ്റക്കല്ല വരുന്നത്, ഒപ്പം അയാളുമുണ്ട്; 12500 സ്‌ക്രീനുകളിൽ 'പുഷ്പ 2'വിനൊപ്പം ആ സിനിമയുടെ ടീസറുമെത്തും

കഴിഞ്ഞ വർഷം സണ്ണി ഡിയോൾ ഗദ്ദർ 2 എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചുവരവ് നടത്തിയിരുന്നു

dot image

ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ജാട്ട്'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ ശരീരത്തിലുടനീളം രക്തക്കറകളുമായി ഒരു വലിയ ഫാൻ കയ്യിൽ പിടിച്ചിരിക്കുന്ന സണ്ണി ഡിയോളിന്റെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

അല്ലു അർജുൻ ചിത്രമായ 'പുഷ്പ 2' വിനൊപ്പം ജാട്ടിന്റെ ടീസർ പുറത്തുവിടുമെന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ പുറത്തുവിട്ട വിവരം. ലോകത്താകമാനം 125000 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങുന്നത്. ഈ സ്‌ക്രീനുകളിൽ എല്ലാം പ്രേക്ഷകർക്ക് സണ്ണി ഡിയോൾ ചിത്രത്തിന്റെ ആക്ഷൻ പാക്ക്ഡ് ടീസർ കാണാനാകും. പുഷ്പ 2 വിന്റെ നിർമാതാക്കൾ തന്നെയാണ് ജാട്ടും നിർമിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടി.ജി.വിശ്വപ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരാണ് ജാട്ടിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രീകരണം ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. കഴിഞ്ഞ വർഷം സണ്ണി ഡിയോൾ ഗദ്ദർ 2 എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചുവരവ് നടത്തിയിരുന്നു. 691 കോടി നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി സിനിമകളിൽ ഒന്നായിരുന്നു.

ഛായാഗ്രഹണം- ഋഷി പഞ്ചാബി, സംഗീതം- തമൻ എസ്, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, സിഇഒ- ചെറി, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (JP), ആക്ഷൻ കൊറിയോഗ്രാഫർ- പീറ്റർ ഹെയ്ൻ, അനൽ അരസ്, രാം ലക്ഷ്മൺ, വെങ്കട്ട്, സംഭാഷണങ്ങൾ- സൌരഭ് ഗുപ്ത, രചന ടീം- എം വിവേക് നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്ണ, കോസ്റ്റ്യൂം ഡിസൈനർമാർ- ഭാസ്കി (ഹീറോ) രാജേഷ് കമർസു, പബ്ലിസിറ്റി ഡിസൈനർ- ഗോപി പ്രസന്ന, വിഎഫ്എക്സ്- ഡെക്കാൻ ഡ്രീംസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Content Highlights: Sunny Deol film Jaat teaser to be attached with Pushpa 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us