ബോളിവുഡ് എൻട്രി കളറാക്കാൻ ഫഹദ്, ഒരുങ്ങുന്നത് ലവ് സ്റ്റോറി; ഇംതിയാസ് അലി സിനിമയിൽ നായികയായി തൃപ്തി ദിമ്രി

ചിത്രം 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തും

dot image

ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന വാർത്ത നേരത്തെ പിങ്ക് വില്ല പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായികയെക്കുറിച്ചും ഷൂട്ടിങ് വിശേഷങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അനിമൽ, ലൈല മജ്നു, ബുൾബുൾ എന്നീ സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് തൃപ്തി ദിമ്രി. ഫഹദിനൊപ്പം ഇംതിയാസ് അലി ചിത്രത്തിൽ തൃപ്തി നായികയായി എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ലവ് സ്റ്റോറി ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആദ്യത്തോടെ ആരംഭിക്കുമെന്നും വാർത്തകളുണ്ട്. ചിത്രം 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തും. ഇംതിയാസ് അലിയുടെ നിർമാണ കമ്പനിയായ വിൻഡോ സീറ്റ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.

അമർ സിംഗ് ചംകീല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ ഇംതിയാസ് അലി ചിത്രം. പരിനീതി ചോപ്ര, ദിൽജിത് ദോസഞ്ച് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. പഞ്ചാബി മ്യൂസിഷ്യൻ ആയ അമർ സിംഗ് ചംകീലയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ഫഹദ് ഫാസിൽ ചിത്രം. ചിത്രത്തിൽ ഭൻവർ സിംഗ് ശെഖാവത്ത് എന്ന വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും. വിക്കി വിദ്യാ കാ വോ വാലാ വീഡിയോ എന്ന കോമഡി ചിത്രമാണ് തൃപ്തിയുടേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ.

Content Highlights: Tripti Dimri to pair opposite Fahadh Faasil in Imtiaz Ali film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us