ഇൻഡസ്ട്രി എന്നെ അംഗീകരിക്കാൻ കുറെ നാൾ കാത്തിരുന്നു, അത് ലഭിച്ചു, പക്ഷെ ഇതെല്ലാം താൽക്കാലികമാണ്:വിക്രാന്ത് മാസി

കഴിഞ്ഞ ദിവസമാണ് സിനിമയിൽ നിന്ന് വിരമിക്കുന്നെന്ന തരത്തിലുള്ള പോസ്റ്റുമായി വിക്രാന്ത് മാസി എത്തിയത്

dot image

സിനിമ ഇൻഡസ്ട്രിയുടെ അംഗീകാരത്തിനായി ഏറെ ആഗ്രഹിച്ചിരുന്നെന്നും

12ത് ഫെയിലിന്റെ വിജയം തനിക്ക് വളരെ പ്രധാനപെട്ടതായിരുന്നുവെന്നും നടൻ വിക്രാന്ത് മാസി. 12ത് ഫെയിലിന്റെ വിജയത്തിന് ശേഷം നിരവധി റോളുകളാണ് എന്നെ തേടിയെത്തിയത്. ഒരുപാട് നിർമാതാക്കൾ ഒപ്പം വർക്ക് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നും സ്ക്രീൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിക്രാന്ത് മാസി പറഞ്ഞു.

'ഈ ഇൻഡസ്ട്രി എന്നെ അംഗീകരിക്കാനായി ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. സമാന്തര സിനിമയിലെ അഭിനേതാവായി മാത്രമല്ലാതെ ഈ ഇൻഡസ്ട്രിയിലെ കൂടുതൽ പേർ എന്നെ അംഗീകരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. 12ത് ഫെയിലിന് ശേഷം ഒരുപാട് നിർമാതാക്കൾ ഒപ്പം വര്‍ക്ക് ചെയ്യാന്‍ പ്രകടിപ്പിച്ചു. പക്ഷേ ഇതെല്ലാം വളരെ താൽക്കാലികമാണെന്നും ആളുകൾ കാലത്തിനനുസരിച്ച് മാറുമെന്നും എനിക്കറിയാം', വിക്രാന്ത് മാസി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിനിമയിൽ നിന്ന് വിരമിക്കുന്നെന്ന തരത്തിലുള്ള പോസ്റ്റുമായി വിക്രാന്ത് മാസി എത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അവ നിറവേറ്റണമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ പിന്നീട് അഭിനയം നിർത്തുന്നില്ലെന്നും സിനിമയിൽ നിന്ന് ചെറിയ ഇടവേള മാത്രമാണ് എടുക്കുന്നതെന്നും വിക്രാന്ത് മാസി വ്യക്തമാക്കിയിരുന്നു.

‘ട്വല്‍ത്ത് ഫെയില്‍’, 'സെക്ടർ 36' എന്നിങ്ങനെ നടന്റെ അടുത്തിറങ്ങിയ സിനിമകളിലെ പ്രകടനങ്ങളും ഏറെ ചർച്ചയായിരുന്നു. ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വിക്രാന്ത് മാസി അഭിനയ ജീവിതം ആരംഭിച്ചത്. 2013-ൽ ലൂട്ടേര എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എ ഡെത്ത് ഇൻ ദ ഗഞ്ച്, ജിന്നി വെഡ്‌സ് സണ്ണി, ഹസീൻ ദിൽറുബ, ലവ് ഹോസ്റ്റൽ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content Highlights: 12th fail success help me to get validation from industry says Vikrant Massey

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us