ഇത് ചരിത്രം! വൈൽഡ് ഫയറായി പുഷ്പ; മണിക്കൂറിൽ 100K ടിക്കറ്റ് വിറ്റ് അല്ലു അർജുൻ ചിത്രം

നോർത്തിൽ നിന്ന് ചിത്രം 80-85 കോടി ആദ്യ ദിനം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

dot image

അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ ഇന്ന് തിയേറ്ററുകളിലെത്തി. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സിനിമ വലിയ ഓപ്പണിങ് ആണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രം 100 കോടി പ്രീ സെയിലിലൂടെ നേടിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ആദ്യ ദിവസം മറ്റൊരു റെക്കോർഡ് കൂടി പുഷ്പ സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമക്ക് മണിക്കൂറിൽ 100K ബുക്കിംഗ് എന്ന റെക്കോർഡ് ആണ് പുഷ്പ 2 സ്വന്തം പേരിലാക്കിയിരിക്കുന്നത്. 100.25 K ടിക്കറ്റ് ആണ് കഴിഞ്ഞ മണിക്കൂറിൽ സിനിമ വിറ്റഴിച്ചത്. വലിയ രീതിയിലുള്ള വരവേൽപ്പാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആന്ധ്രയിലും തെലങ്കാനയിലും നോർത്ത് ഇന്ത്യൻ മാർക്കറ്റിലും പുഷ്പ 2 മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിലെ അല്ലു അർജുന്റെ പ്രകടനവും ഫഹദിന്റെ വില്ലൻ വേഷവും സുകുമാറിന്റെ സംവിധാനത്തിനുമെല്ലാം കൈയ്യടികൾ ലഭിക്കുന്നുണ്ട്.

അതേസമയം കേരളത്തിൽ ചിത്രത്തിന് മികച്ച അഭിപ്രായം നേടാനായിട്ടില്ല. പ്രതീക്ഷിച്ച രീതിയിൽ ചിത്രം ഉയർന്നില്ലെന്നും സിനിമയിലെ ഫാമിലി സെന്റിമെന്റ്സ് സീനുകൾ വർക്ക് ആയില്ലെന്നും പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.

നോർത്തിൽ നിന്ന് ചിത്രം 80-85 കോടി ആദ്യ ദിനം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 250 കോടിയോളം സിനിമ ആദ്യ ദിനം നേടിയെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Pushpa 2 sells 100k tickets within one hour creates record

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us