അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സിനിമയ്ക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങളും കമന്റുകളും ഉണ്ടായിരുന്നു. സിനിമയിൽ ഇല്ലാത്ത ഡയലോഗുകൾ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ സിനിമയെ മനപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുണ്ടെന്നും നെഗറ്റീവ് പബ്ലിസിറ്റി നൽകി സിനിമയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ച് നിർമാതാക്കളായ മൈത്രി മൂവീസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ച് ഉണ്ടാക്കിയ ചില സാങ്കൽപ്പിക ഡയലോഗുകൾ പുഷ്പ-2 ചിത്രത്തിലേതാണെന്ന രീതിയിൽ എഡിറ്റ് ചെയ്ത് ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. സിനിമയുടെ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഇത് ദയവായി ചെയ്യാതിരിക്കുക. ഇത്തരം വീഡിയോകൾ ഇനി ശ്രദ്ധയിൽ പെട്ടാൽ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്,' മൈത്രി മൂവീസ് കുറിച്ചു.
ఊహాజనితమైన, సొంత క్రియేటీవిటితో పుట్టించిన కొన్ని డైలాగులు పుష్ప-2 చిత్రంలోనివి అంటూ కొంత మంది కావాలని సోషల్ మీడియా లో పోస్ట్ చేస్తున్నారు. వాంటెడ్ గా కొంత మంది సినిమాపై నెగటివ్ ప్రచారం కోసం కావాలని ఇలాంటివి పోస్ట్ చేస్తున్నారు. దయచేసి ఇప్పటికైనా ఇలాంటి పోస్టులు పోస్ట్ చెయ్యటం…
— Mythri Movie Makers (@MythriOfficial) December 6, 2024
അതേസമയം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ആദ്യ ദിന കളക്ഷനിൽ പുഷ്പ റെക്കോർഡ് തീർക്കുകയാണ്. എല്ലാ സ്റ്റേറ്റുകളിൽ നിന്നും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം 95.1 കോടിയോളം രൂപ നേടിയപ്പോൾ ഹിന്ദി പതിപ്പിന്റെ ആദ്യദിന കളക്ഷൻ 72 കോടിയാണ്. ഇതോടെ ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നീ സിനിമകളുടെ റെക്കോർഡുകളാണ് പുഷ്പ 2 വലിയ മാർജിനിൽ മറികടന്നിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highights: Producers say action will be taken against those who create negative publicity against Pushpa movie