ഇന്ത്യൻ ബോക്സ് ഓഫീസിൽ അല്ലുവിന്റെ താണ്ഡവം; ഓള്‍ ടൈം റെക്കോർഡുമായി പുഷ്പ 2 ആദ്യദിന കളക്ഷൻ

ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നീ സിനിമകളുടെ റെക്കോർഡുകളാണ് പുഷ്പ 2 വലിയ മാർജിനിൽ മറികടന്നിരിക്കുന്നത്

dot image

പാൻ ഇന്ത്യൻ ലെവലിൽ വലിയ ഹൈപ്പോടെയാണ് അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 റിലീസ് ചെയ്തത്. ആ ഹൈപ്പിനോട് നീതി പുലർത്തുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് സമീപകാലത്തെ ഏറ്റവും വലിയ ഓപ്പണിംഗാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക് റിപ്പോട്ട് ചെയ്യുന്നത്.

പുഷ്പ 2 ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 175.1 കോടി നേടിയെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം 95.1 കോടിയോളം രൂപ നേടിയപ്പോൾ ഹിന്ദി പതിപ്പിന്റെ ആദ്യദിന കളക്ഷൻ 67 കോടിയാണ്. ഇതോടെ ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നീ സിനിമകളുടെ റെക്കോർഡുകളാണ് പുഷ്പ 2 വലിയ മാർജിനിൽ മറികടന്നിരിക്കുന്നത്. ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നിവയ്ക്ക് യഥാക്രമം 133 കോടി, 121 കോടി, 116 കോടിയുമാണ് ആദ്യദിനത്തിൽ ലഭിച്ചത്.

ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highights: Pushpa 2 with biggest first day collction in India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us