സൂര്യ നായകനായ കങ്കുവ തിയേറ്ററുകളിൽ വലിയ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചത്. വലിയ ബജറ്റിൽ ഇറങ്ങിയ സിനിമ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ സിനിമയ്‌ക്കെതിരെ ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ എത്തിയിരിക്കുകയാണ്.
കങ്കുവയുടെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. ചിത്രം ഈ മാസം 13ന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാകും.
#Kanguva OTT release - December 13th via Amazon Prime.#Suriya pic.twitter.com/UMYbQNXW2r
— AB George (@AbGeorge_) December 6, 2024
നവംബർ 14നായിരുന്നു കങ്കുവ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. 350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Suriya movie Kanguva to stream in OTT soon