ചൈനയിൽ നിന്ന് ഇതുവരെ കിട്ടിയത് 40 കോടി; അങ്ങനെ മക്കൾസെൽവൻ 150 കോടി ക്ലബ്ബിലേക്ക്

വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്

dot image

വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മഹാരാജ. ഈ വർഷം ജൂണിൽ ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസം മുതൽ ചൈനയിലും പ്രദർശനം ആരംഭിച്ചിരുന്നു. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ചൈനീസ് ബോക്സ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. നവംബർ 29 നായിരുന്നു സിനിമ ചൈനയിൽ പ്രദർശനം ആരംഭിച്ചത്. സിനിമ ഇതിനകം ചൈനീസ് ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയിലധികം രൂപ നേടി കഴിഞ്ഞിരിക്കുകയാണ്.

നവംബറിൽ റിലീസ് ചെയ്തപ്പോൾ ചിത്രം 110 കോടിയോളം രൂപ നേടിയിരുന്നു. ഇപ്പോൾ ചൈനീസ് ബോക്സ് ഓഫീസിൽ നിന്ന് നേടിയ തുകയും കൂടി ചേരുന്നതോടെ ചിത്രത്തെ 150 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. മാത്രമല്ല വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്.

ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമിര്‍ ഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾക്ക് ചൈനയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

Content highlights: Vijay Sethupathi movie Maharaja collects more than 40 crores from China

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us