'വേട്ടയ്യൻ' ഇഷ്ടമായില്ല? ബോക്സ് ഓഫീസ് തിരിച്ചുപിടിക്കാൻ 'കൂലി'യെത്തും; അടുത്ത ഷെഡ്യൂളിൽ ആമിർ ഖാനും?

ചിത്രം എൽസിയുവിന്റെ ഭാഗമല്ലെന്നും ഒരു സ്റ്റാൻഡ്അലോൺ സിനിമയാണെന്നും ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു

dot image

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് കൂലി. വമ്പൻ താരനിരക്കൊപ്പം വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ജയ്‌പൂരിൽ ആരംഭിക്കുമെന്നും ഇതിൽ ആമിർ ഖാൻ ജോയിൻ ചെയ്യുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഷൂട്ടിനായി സിനിമയുടെ അണിയറപ്രവർത്തകർ മുഴുവൻ ജയ്‌പൂരിലേക്ക് യാത്രതിരിച്ചെന്നും വാർത്തകളുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി.നാഗാർജുന അക്കിനേനി , ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

ചിത്രം എൽസിയുവിന്റെ ഭാഗമല്ലെന്നും ഇത് ഒരു സ്റ്റാൻഡ്അലോൺ സിനിമയാണെന്നും ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. പുറത്തുവരുന്ന വാർത്തകൾ പ്രകാരം അടുത്ത വർഷം മെയ് ഒന്ന് തൊഴിലാളി ദിനത്തിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. അവധി ദിവസമായതിനാൽ തന്നെ ഓപ്പണിങ് ഡേ തന്നെ മികച്ച കളക്ഷന്‍ മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും റിപ്പോർട്ടുകൾ ഉണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highights: Aamir Khan to join Coolie with Rajinikanth in next schedule

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us