കങ്കുവയിൽ തീരുന്നവനല്ല സൂര്യ, രക്ഷകനായി വെട്രിമാരനെത്തും; വാടിവാസൽ അപ്ഡേറ്റ്, പൊങ്കലിനെത്തുമെന്ന് റിപ്പോർട്ട്

ചിത്രത്തിൽ സൂര്യ ഡബിൾ റോളിലാണ് എത്തുന്നതെന്നും വാർത്തകളുണ്ട്

dot image

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാടിവാസൽ. വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷകളായിരുന്നു സിനിമക്ക് മേലുണ്ടായിരുന്നത്. നോട്ട് എ ടീസർ എന്ന തലക്കെട്ടോടെ ഒരു മേക്കിങ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ സിനിമയെക്കുറിച്ച് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്ന് വരെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് തമിഴ് ട്രാക്കർമാർ പുറത്തുവിടുന്നത്.

ചിത്രത്തിന്റേതായി ഒരു പുതിയ അനൗൻസ്റ്മെന്റ് വീഡിയോ പൊങ്കലിന് പുറത്തിറങ്ങുമെന്നും സിനിമയുടെ ഷൂട്ടിങ് മാർച്ചിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ സൂര്യ ഡബിൾ റോളിലാണ് എത്തുന്നതെന്നും വാർത്തകളുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്.

സൂരി, വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ വിടുതലൈ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള വെട്രിമാരൻ ചിത്രം. ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിലെത്തും. അടുത്തിടെ സിനിമയുടെ ട്രെയ്ലർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ആദ്യ ഭാഗത്തേതിന് സമാനമായി വയലൻസ് നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാകും രണ്ടാം ഭാഗവും എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ചിത്രത്തിന്റെ കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വൈഗ മെറിലാന്‍ഡ് റിലീസ് ആണ്. 82 ഓളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രം.

Content Highights: Suriya - Vterimaaran film Vaadivaasal shoot to start in March

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us