ആരാധകരെ തൃപ്തിപ്പെടുത്തുമോ? ഓഡിഷൻ ചെയ്തത് 32,000 പേരെ; ഷൂട്ടിങ്ങിനൊരുങ്ങി ഹാരി പോട്ടർ സീരീസ്

2011 ൽ പുറത്തിറങ്ങിയ ഹാരി പോട്ടർ ആൻഡ് ദ ഡെത്ത്‌ലി ഹാലോസ് - ഭാഗം 2 ആണ് ഹാരി പോട്ടർ സീരിസിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ

dot image

ലോകത്താകമാനമുള്ള സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു ഹാരി പോട്ടർ. ജെ.കെ. റൗളിംഗിൻ്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയെടുത്ത സിനിമയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. എട്ടു സിനിമകളാണ് ഇതുവരെ ഹാരി പോട്ടർ സീരിസിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഹാരി പോട്ടറിന്റെ പുതിയ സീരീസ് എച്ച്ബിഒയിൽ ഒരുങ്ങുന്നുണ്ടെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ സീരിസിനെക്കുറിച്ചുള്ള കൂടുതൽ വാർത്തകളാണ് പുറത്തുവരുന്നത്.

Also Read:

ഈ റീബൂട്ട് സീരിസിൽ പ്രധാന കഥാപാത്രങ്ങളായ ഹാരി, ഹെർമിയോൺ, റോൺ എന്നിവരെ അവതരിപ്പിക്കാനായി 32,000 പേരെ ഓഡിഷൻ നടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. പുതിയ എച്ച്ബിഒ സീരീസും ഹാരി പോട്ടർ സിനിമകളും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും. കഥാപാത്രങ്ങൾക്ക് പുസ്തകങ്ങളിൽ ഉള്ള അതേ പ്രായമായിരിക്കും എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത എല്ലാവരെയും ജനുവരിയിൽ വർക്ക്‌ഷോപ്പുകളിലേക്ക് വിളിക്കുമെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തി. പ്രതിദിനം 500 മുതൽ 1,000 വരെ ഓഡിഷൻ ടേപ്പുകൾ അവലോകനം ചെയ്യാനാണ് ടീം ലക്ഷ്യമിടുന്നതെന്നും നിർമാതാവ് വെളിപ്പെടുത്തി.

ഡംബിൾഡോറിൻ്റെ വേഷത്തിനായി വാർണർ ബ്രോസ് മാർക്ക് റൈലൻസിനെ സമീപിച്ചതായി ഹോളിവുഡ് വെബ്സൈറ്റായ വെറൈറ്റി റിപ്പോർട്ട് ചെയ്തു. അതേസമയം, ഹോഗ്വാർട്ട്സ് ഹെഡ്മാസ്റ്ററുടെ വേഷം റിച്ചാർഡ് ഹാരിസിൻ്റെ മകനായ ജാരെഡ് ഹാരിസ് നിരസിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. ഹാരി പോട്ടറിലെ പ്രശസ്ത കഥാപാത്രമായ സെവേറസ് സ്നേപ്പിൻ്റെ വേഷം ചെയ്യാനായി പാപ എസ്സീഡുവിനെ സമീപിച്ചെന്നും ദി ഹോളിവുഡ് റിപ്പോർട്ടർ വെളിപ്പെടുത്തി.

2001 ലാണ് ആദ്യ ഹാരി പോട്ടർ സിനിമ പുറത്തിറങ്ങുന്നത്. മികച്ച അഭിപ്രായവും കളക്ഷനും നേടിയ സിനിമയെ പിൻപറ്റി ഏഴ് സിനിമകൾ പുറത്തിറങ്ങി. 2011 ൽ പുറത്തിറങ്ങിയ ഹാരി പോട്ടർ ആൻഡ് ദ ഡെത്ത്‌ലി ഹാലോസ് - ഭാഗം 2 ആണ് ഹാരി പോട്ടർ സീരിസിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.

Content Highlights: Harry Potter HBO series auditioned 32000 children according to reports

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us