ഇത് പൊളിക്കും, ഒരുങ്ങുന്നത് പക്കാ മാസ് പടമോ?; ഫഹദ് - രഞ്ജി പണിക്കർ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം

dot image

കമ്മീഷണർ, ദി കിംഗ്, ലേലം, പത്രം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകൾ സമ്മാനിച്ച എഴുത്തുകാരനാണ് രഞ്ജി പണിക്കർ. ഷാജി കൈലാസ് - രഞ്ജി പണിക്കർ കോംബോയിലെത്തിയ സിനിമകളൊക്കെയും മലയാളികൾ എന്നും ആഘോഷിച്ചിട്ടുണ്ട്. എഴുത്തിനൊപ്പം സംവിധാനത്തിലും രഞ്ജി പണിക്കർ ചുവടുവെച്ചിട്ടുണ്ട്. രൗദ്രം, ഭരത്ചന്ദ്രൻ ഐപിഎസ് തുടങ്ങിയ സിനിമകൾക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം രഞ്ജി പണിക്കർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഗുഡ്വിൽ എൻ്റർടൈയ്ൻമെൻ്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് 2025 മാർച്ചിൽ ആരംഭിക്കുമെന്ന അപ്ഡേറ്റ് ആണിപ്പോൾ പുറത്തുവരുന്നത്. ഒരു ഫേസ്ബുക് പോസ്റ്റിൻ്റെ കമന്റിൽ ഒരു ആരാധകൻ ചിത്രത്തിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് നിർമാതാവ് ജോബി ജോർജ് സിനിമയുടെ അപ്ഡേറ്റ് നൽകിയത്. സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോ ഫഹദിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിനെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം. ചിത്രത്തിൽ ഭൻവർ സിംഗ് ശെഖാവത്ത് എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണം നേടുന്ന സിനിമക്ക് ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ ആണ് ലഭിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 400 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമായ ഓടും കുതിര ചാടും കുതിരയും ഇനി ഫഹദിന്റേതായി പുറത്തിറങ്ങാനുള്ള മലയാള സിനിമയാണ്. കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രം അടുത്ത വർഷം മെയ്യിൽ തിയേറ്ററിലെത്തും.

Content Highights: Fahadh Faasil - Renji Panicker film to start shoot from March

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us