'താങ്കളുടെ ആരാധകരാണ് ഞങ്ങളെല്ലാവരും'; അല്ലു അർജുനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചന്റെ പോസ്റ്റിന് അല്ലു അർജുനും നന്ദി പറഞ്ഞിട്ടുണ്ട്

dot image

ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് പുഷ്പ 2 നടത്തുന്നത്. ഇതിനകം ചിത്രം 700 കോടിയോളം കളക്ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും അതൊന്നും സിനിമയെ ഒരുതരത്തിലും ബാധിക്കുന്നില്ല. നിരവധി അഭിനേതാക്കളാണ് സിനിമയെയും അല്ലു അർജുന്റെ പ്രകടനത്തെയും പുകഴ്ത്തി രംഗത്തെത്തുന്നത്. ഇപ്പോഴിതാ അല്ലു അര്‍ജുനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചന്‍. അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണെന്ന് അമിതാഭ് ബച്ചന്‍ എക്സില്‍ കുറിച്ചു.

'അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഉദാരപൂര്‍ണ്ണമായ വാക്കുകള്‍ക്ക് നന്ദി. ഞാന്‍ അര്‍ഹിച്ചതിലും ഏറെയാണ് താങ്കള്‍ നല്‍കിയത്. നിങ്ങളുടെ വര്‍ക്കിന്‍റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടര്‍ വിജയങ്ങള്‍ക്ക് എന്‍റെ പ്രാർത്ഥനകളും ആശംസകളും', അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു. പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന മുംബൈ പ്രസ് മീറ്റില്‍ ബോളിവുഡില്‍ നിന്നുള്ള നടന്മാരില്‍ ഏറ്റവും പ്രചോദിപ്പിച്ചത് ആരെന്ന ചോദ്യത്തിന് അമിതാഭ് ബച്ചന്‍ എന്നായിരുന്നു അല്ലുവിന്‍റെ മറുപടി. എങ്ങനെയാണ് ബച്ചന്‍ തനിക്ക് പ്രചോദനമായത് എന്ന് അല്ലു വിശദീകരിക്കുന്ന ഭാഗം

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അമിതാഭ് ബച്ചന്‍റെ പോസ്റ്റ്.

അമിതാഭ് ബച്ചന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അല്ലു അർജുനും രംഗത്തെത്തിയിട്ടുണ്ട്. 'അമിതാഭ് ജി നിങ്ങൾ ഞങ്ങളുടെ സൂപ്പർ ഹീറോയാണ്. താങ്കളിൽ നിന്ന് ഇതുപോലുള്ള വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമുണ്ട്. താങ്കളുടെ നല്ല വാക്കുകൾക്കും ഉദാരമായ അഭിനന്ദനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾക്കും നന്ദി,' അല്ലു അർജുൻ കുറിച്ചു. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്.

പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഈ ജൈത്രയാത്ര തുടര്‍ന്നാല്‍ സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.

Content Highlights: Amitabh Bachchan praises Allu Arjun and Pushpa 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us